തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും അയോഗ്യയാക്കി

തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി. അയോഗ്യയാക്കിക്കൊണ്ടുള്ള നോട്ടീസ് നഗരസഭ സെക്രട്ടറി ടി കെ സന്തോഷ് ആണ് അജിതയുടെ വീട്ടിലെത്തി കൈമാറിയത്. അവധി അപേക്ഷയോ മറ്റു കാര്യങ്ങളോ ബോധ്യപ്പെടുത്താതെ മൂന്നുമാസം തുടർച്ചയായി സ്ഥിരം സമിതിയോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് നടപടിക്ക് കാരണം.

കോണ്‍ഗ്രസ് കൗണ്‍സിലറാണ് അജിത തങ്കപ്പൻ. അതേസമയം, ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍ പേഴ്സണും രാജിവെച്ചു. നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു രമ്യയുമാണ് രാജിവെച്ചത്. ബുധനാഴ്ച എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് നാടകീയമായി രാജി പ്രഖ്യാപിച്ചത്.

ബിജെപിയുടെ കൗണ്‍സിലർ കെ.വി പ്രഭയുടെ പിന്തുണയോടാണ് എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ആകെ 33 വാർഡുകളാണ് ഉള്ളത്. അതില്‍ നിലവിലെ കക്ഷിനില ബി ജെ പി – 18, എല്‍ഡിഎഫ് – 9, യുഡിഎഫ് – 5, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ്. നിലവിലെ ബി ജെ പി യിലെ 3 കൗണ്‍സിലർമാർ വിമതരായി നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ അനുനയിപ്പിക്കാൻ കഴിയാത്തതിനാല്‍ ആണ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചത്.

TAGS : LATEST NEWS
SUMMARY : Thrikakkara Municipal Corporation has disqualified former president Ajitha Thankappan from the post of councillor

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നവംബർ 5 മുതൽ ബസ് നിരക്ക് വർധന

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വർധനയ്ക്ക് പിന്നാലെ ബസ് യാത്രാ നിരക്കും ...

തൃശൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു

തൃശൂർ: വരന്തരപ്പിള്ളി വേലൂപ്പാടത്ത് ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക്...

അമേരിക്കയിൽ ജനവാസമേഖലയിൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ഒ​മ്പ​ത് മ​ര​ണം

ഫ്ലോ​റി​ഡ​: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ബിസിനസ് ജെറ്റ് (സ്വകാര്യ വിമാനം) അപകടത്തിൽ ഒമ്പത്...

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് ബെംഗളൂരു-മുംബൈ റൂട്ടിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷമാക്കി മലയാളി സംഘടനകൾ

ബെംഗളൂരു: കേരളപ്പിറവി, കർണാടക രാജ്യോത്സവം സമുചിതാമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളികൾ. മലയാളി...

ചേരാനല്ലൂർ വാഹനാപകടം : തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു,​ ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി...

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പതാക പദവി നൽകും; മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം...

Related Articles

Popular Categories