കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ച

ബെംഗളൂരു: കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ചയുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിൽ ദേശീയപാത 66ൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഗ്യാസ് ടാങ്കറിൽ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് ചോർന്നത്. സമീപവാസികളോട് ജാഗ്രത പാലിക്കാനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ അറിയിക്കാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൻ്റെയും (എംആർപിഎൽ) അഗ്നിശമന സേനയുടെയും സംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. മംഗളൂരു സിറ്റി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കോട്ടേക്കർ ഉച്ചിലയ്ക്ക് സമീപം വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നതെന്നും ചോർച്ച ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

ചോർച്ച കാരണം സമീപവാസികൾക്ക് ശ്വാസതടസ്സം നേരിടേണ്ടിവരുമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഹൈവേയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിട്ടില്ല. പ്രദേശവാസികൾക്കോ ​​യാത്രക്കാർക്കോ ഇതുവരെ പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

TAGS: KARNATAKA | GAS TANKER LEAK
SUMMARY: Hydrochloric acid leaks from gas tanker on NH-66

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം; സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആർക്കുമില്ല

ജെ​റു​സ​ലേം: ഇസ്രായേൽ പാ​ർ​ല​മെ​ന്‍റ്  തി​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ടെണ്ണൽ 90 ശതമാനം പിന്നിടുമ്പോഴും ആർക്കും...

കിഫ്ബിയിലെ ക്രമക്കേട്, ഭൂമിയേറ്റെടുക്കൽ: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി...

ദേശീയപാത ടോൾ പ്ലാസകൾക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് നവംബർ ഒന്നുമുതൽ 1,500 രൂപയ്ക്ക് കൺസഷണൽ ആനുവൽ പാസ്

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ...

ബെംഗളൂരു നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് ദാരുണാന്ത്യം  

ബെംഗളൂരു: നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോറി ഡ്രൈവർമാർ...

എസ്.ഐ.ആർ; കർണാടകയിലെ വോട്ടർ പട്ടികയിൽനിന്ന് 716 വിദേശ പൗരന്മാരെ നീക്കി, കൂടുതലും നേപ്പാളി പൗരന്മാർ 

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ...

കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സ്; വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പോലീസ് അറസ്റ്റ്...

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇൻഡ്യ'...

Related Articles

Popular Categories