കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം; കിച്ച സുദീപ് മികച്ച നടൻ, അനുപമ ഗൗഡ നടി

ബെംഗളൂരു : 2019-ലെ കര്‍ണാടക സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പൈല്‍വാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്‌കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം).

പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹന്‍ദാസ്’ ആണ് മികച്ചചിത്രം. ഡാര്‍ലിങ് കൃഷ്ണ സംവിധാനംചെയ്ത ‘ലൗ മോക്ക്ടെയില്‍’ രണ്ടാമത്തെ മികച്ചചിത്രത്തിനുള്ള പുരസ്‌കാരം നേടി.സഹനടന്‍: തബല നാനി (കെമിസ്ട്രി ഓഫ് കരിയപ്പ), സഹനടി: അനൂഷ കൃഷ്ണ (ബ്രാഹ്‌മി), ജനപ്രിയ വിനോദ ചിത്രമായി ഇന്ത്യ V/S ഇംഗ്ലണ്ടും. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം എല്ലി ആദൂദു നാവു എല്ലി ആദൂദു എന്ന ചിത്രത്തിനും ലഭിച്ചു. എന്‍ നാഗേഷിന്റെ ‘ഗോപാല്‍ ഗാന്ധി’ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും നേടി.

വി. ഹരികൃഷ്ണയാണ് മികച്ച സംഗീത സംവിധായകന്‍. ലവ് മോക്ക്ടെയിലിലെ ഗാനത്തിന് രഘു ദീക്ഷിത് മികച്ച പിന്നണി ഗായകനായും ഡോ. രാഗഭൈരവിയിലെ ആലാപനത്തിന് ജയദേവി ജിംഗമ ഷെട്ടി മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുത്തു.

180 സിനിമകള്‍ ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിച്ചിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം, 2019 മുതലുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല.

<BR>
TAGS : KARNATAKA STATE FILM AWARDS
SUMMARY : Karnataka State Film Award; Kichha Sudeep is the best actor, Anupama Gowda is the actress

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" ഞായറാഴ്ച...

വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക്...

കേരളസമാജം വനിതകൾക്കായി ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി ഇന്ദിരനഗർ കൈരളി നികേതൻ...

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ നോര്‍ക്കയോട് ഹൈക്കോടതി

കൊച്ചി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ വൻ പ്രീമിയം വർധനവിനെതിരെയുള്ള പരാതിയിൽ...

റമദാൻ സംഗമം ഫെബ്രുവരി 13 ന്

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള, ബെംഗളൂരു സിറ്റി കമ്മിറ്റി എല്ലാ...

ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...

നെയ്യാറ്റിൻകരയിൽ നിർമാണത്തിലിരുന്ന സ്കൂൾ ഓഡിറ്റോറിയത്തിന്റെ കോൺക്രീറ്റ് തകർന്നു വീണു: ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു...

വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി; യുവതിയെ കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കാമുകൻ ക്രൂരമായി ശ്വാസം...

Related Articles

Popular Categories