രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍

ബെംഗളുരുവിലെ വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവര്‍ പിടിയിലായത്. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. അബ്ദുള്‍ മതീന്‍ താഹയാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്‌ഔട്ട് നേട്ടീസ് ഇറക്കുകയും ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുസവീര്‍ ഹുസൈന്‍ ഷാജിഹാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ നിരവധി തവണ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ബംഗാള്‍ ഉള്‍പ്പെടയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികളെ ബംഗാളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ പിടികൂടുന്നതിന് കേരള പോലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പോലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.

മാര്‍ച്ച്‌ ഒന്നിനായിരുന്നു സ്‌ഫോടനം നടന്നത്. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതന്‍ ബോംബ് അടങ്ങിയ ബാഗ് വാഷ്റൂമിനു സമീപമുള്ള ട്രേയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചയോടെ പത്തു സെക്കന്‍ഡ് ഇടവേളയില്‍ രണ്ടു സ്‌ഫോടനങ്ങള്‍ നടക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു.

The post രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍ appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 5 ലക്ഷം തട്ടി; നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ച...

എഐകെഎംസിസിയുടേത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം: യു.ടി. ഖാദർ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി...

ഡൊംളൂർ മലയാളി അസോസിയേഷൻ ഓണാഘോഷം 27ന്

ബെംഗളൂരു: ഡൊംളൂർ മലയാളി അസോസിയേഷൻ ഓണാഘോഷം 27ന് രാവിലെ 9 മുതല്‍...

കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗലൂരു: കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വിആർഎസ് ലേഔട്ടിലെ ഗുരുകുൽ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഓരോ ദിവസവും കൂടുകയും കുറയുകയുമെന്ന...

എറണാകുളം യാര്‍ഡില്‍ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകള്‍ കോട്ടയം വഴി വഴിതിരിച്ചുവിടും

കൊച്ചി: എറണാകുളം യാർഡില്‍ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിന്റെ ഭാഗമായി ആലപ്പുഴ...

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

Related Articles

Popular Categories