ബെംഗളൂരുവിന് ആശ്വാസം; 162 ദിവസങ്ങൾക്കു ശേഷം നേരിയ മഴ

ബെംഗളൂരു: ഒരു മാസത്തിലേറെയായി വേനല്‍ ചൂട് സഹിക്കുന്ന ബെംഗളൂരുവിനു നേരിയ ആശ്വാസം. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. ഏകദേശം 162 ദിവസങ്ങൾക്കു ശേഷമാണ് നഗരത്തിൽ മഴ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ താപനില റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. നഗരത്തിൽ താപനില 38 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയിരുന്നു.

നഗരത്തിൻ്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) അറിയിച്ചു. എച്ച്എഎൽ വിമാനത്താവളത്തിൽ (കിഴക്കൻ ബെംഗളൂരു) രാത്രി 8.30 വരെ 2.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത നാല് ദിവസങ്ങളിൽ ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ വേനൽമഴ ഐഎംഡി പ്രവചിച്ചിട്ടുണ്ട്.

മേയ് ഒന്നിന് നഗരത്തിൽ 40 വർഷങ്ങൾക്ക് ശേഷം താപനില 40 കടന്നിരുന്നു. വ്യാഴാഴ്ചതാപനില 38.2 ഡിഗ്രി സെൽഷ്യസിൽ എത്തി. ദക്ഷിണ കന്നഡയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത നാലോ അഞ്ചോ ദിവസങ്ങളിൽ ബെംഗളൂരുവിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അധികൃതർ അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ 

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഒക്ടോബർ 1 മുതൽ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം വഴി...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ...

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ...

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; ദുബൈ-ടെൽഅവീവ് വിമാനത്തിന് സൗദിയിൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന...

Related Articles

Popular Categories