Tuesday, October 21, 2025
21.3 C
Bengaluru

ഒരിക്കൽ ഒരിടത്ത്

 


അധ്യായം പതിനേഴ്‌

തമ്പുരാട്ടീ…കേക്ക്ണുണ്ടൊ..അട്യേന് ഒരൂട്ടം പറയാനുണ്ട്.
ഉണ്ണൂലി ശബ്ദം താഴ്ത്തി.
ആത്തോലിനു പനീം കിനീം…ഒന്ന്വല്ല. വയറ്റിലുള്ളതിന്റെ അസ്കിത ന്നെ..!
അന്തർജ്ജനം സ്തംഭിച്ചിരുന്നു.
നിയ്ക്ക് അന്നന്നെ ഒരു സംശ്യം തോന്നാണ്ടിരുന്നില്ല്യാ. ഒരു വിളർച്ചയും മനം പുരട്ടലും അട്യേൻ ശ്രദ്ധിച്ചിരുന്നു.
ഉണ്ണൂലി വാരിവിതറിയ വാക്കുകളൊക്കെ ഒന്നൊന്നായി പെറുക്കിയെടുത്ത് നിരത്തികൂട്ടി വായിക്കാൻ ബുദ്ധിമുട്ടിയ അന്തർജ്ജനം ഉണ്ണൂലിയെ ശകാരിച്ചു.
ഒന്നു പോണുണ്ടൊ…അശുഭം  പറയാണ്ടേ.
എന്തൊക്ക്യാ….ഇപ്പറേണേ എന്ന് വല്ല നിശ്ശംണ്ടോ  .?
നിശ്ശംണ്ടായിട്ട് തന്ന്യാ…ആത്തോലു തന്ന്യല്ലെ….നേരിട്ട് പറഞ്ഞത്.
ഹെന്റെ …ഭഗവതീ…ന്റെ കുട്ടി യെ എന്നെ ഏല്പ്പിച്ചിട്ടല്ലേ ഉണ്ണി പോയത്.?!
അനിയൻ തിരുമേനി വെറൊരാളേയും കൂടി ഏല്പ്പിച്ചൂലോ..?
ഒക്കെ ആത്തോലിന്റെ കൊഴപ്പംതന്ന്യാ…വാരരു കുട്ടീം ചെറുപ്പല്ലേ..എപ്പഴും ..ഗന്ധർവ്വാന്ന് വിളിച്ച് ഒരു കള്യാക്കലും…ചിറീം…കത്ത് പോസ്റ്റിടാൻ സഹായോം….പ്പൊ..എന്താ ണ്ടായ്യേ..?
വല്യ തിരുമേനിക്ക് അന്നന്നെ  ണ്ടായിരുന്നു തർക്കം.
വാരരു കുട്ട്യോട് അത്രയ്ക്കങ്ങട് സ്വാതന്ത്ര്യം എട്ക്കണ്ടാന്നു ആത്തോലിനോട് അങ്ങട് പറയ്യാ…ന്നു എത്ര തവണ തമ്പുരാട്ട്യോട് പറഞ്ഞണ്ണൂ.
അപ്പോ തമ്പ്രാട്ട്യാ..പറഞ്ഞെ..
പാവം…, ഒന്ന്വറിയാത്ത കുട്ട്യാണ്…വെറുതെ അതുമിതും പറഞ്ഞ് വെഷമിപ്പിക്കണ്ടാന്ന്.
ഒന്നും അറ്യാണ്ടാ.. പ്പൊ…ദൊക്കെ. ? ഇല്ലത്തിന്റെ മാനം കളയാൻ…
തലമുറകളായിട്ട് ഒരു പേരുദോഷോം ണ്ടായിട്ടില്ല്യാ വ് ടെ.!
സുഭദ്ര എന്തറിഞ്ഞിട്ടാ…ഈ പറേണേ…ഈ ശേഠ എന്തെങ്കിലും പറഞ്ഞൂന്ന് ച്ച്ട്ട്.. വെറുതെ അതുമിതും പറഞ്ഞ് പാടണ്ട.
കുട്ടി വല്ല തമാശേം പറഞ്ഞതാവും.
തമാശ പറയാൻ പറ്റ്യ…കാര്യോം. ഉണ്ണൂലി മൂക്കിൽ വിരൽ വെച്ചു.
നെണക്കെന്താ പ്രാന്തു പിടിച്ചോ  ന്റെ ഉണ്ണൂല്യേ..
എന്നു പുറമേ പറഞ്ഞെങ്കിലും തമ്പുരാട്ടി തളർന്നു.
വേളി കഴിഞ്ഞൂട് മ്പൊ ത്തന്നെ ഉണ്ണി…ങനെ പോണ്ടീർന്നില്ല്യാ.
ന്നാലും വിദ്യാഭ്യാസൊള്ള കുട്ട്യല്ലേ…..ങനെ ഒരു അവിവേകം കാണിക്കാൻ.
കണ്ടാൽ എന്തു പാവ്വാ…ഭയങ്കരീ…ഇത്രക്കൊക്കെ കള്ളത്തരം ണ്ടാർന്നൂലോ.
ന്റെ…സുഭദ്രേ…ഇങ്ങന്യൊന്നും പറയണ്ടാ ട്ടോ. പാപം കിട്ടും.
ആദ്യം ഇതിനെ തച്ചോടിക്കണം. ഉണ്ണൂലീ അപ്രത്തേക്ക് പൊക്കോളൂ..
ഞാനൊന്നു കെടക്കട്ടെ ഈശ്വരാ.
ഉണ്ണൂലി ശബ്ദം താഴ്ത്തി, സുഭദ്ര ച്ചിറ്റയുടെ അടുത്തേക്ക് നിരങ്ങിയിരുന്നു തുടർന്നു.
അന്നൊക്കെ കളപ്പുരേല് ചെറുമികൾ നെല്ലു കുത്തുന്നത് കാണണം ന്ന് പറഞ്ഞ് ആത്തോലൂ് എന്നേം കൂട്ടി പൂവ്വും. അപ്പൊ പലപ്പോഴും ആ വാരരു കുട്ടീം അങ്ങട് വന്നേർന്നു.
അവരു…പുരാണം പറഞ്ഞിരിക്കുമ്പൊ ഞാനിങ്ങട് പോരേം ചെയ്യും.
ങാ….പോരണതല്ലേനും.എന്നെ പറഞ്ഞയക്കണതാ..ഇപ്പഴാ…. ദൊക്കെ മനസ്സിലാവണതേയ്..!!
ന്ന് ട്ട് ..പിന്നെ വാര്യത്തക്ക് പോണുണ്ടോ ആവോ…
അപ്പോ അവടെ വാരസ്യാരുണ്ടാവില്ല്യേ..
ന്റെ…തമ്പുരാട്ടീ…,അപ്പഴയ്ക്കും ശാന്തിക്കുള്ള പൂ കെട്ടാൻ പോയിട്ടുണ്ടാവും ചങ്ങാതി.
ഉണ്ണൂലിയുടെ  “ചക്ക് ” തിരിയാൻ തുടങ്ങി.!
അപവാദത്തിന്റെ ചക്ക് തിരിച്ച്,തിരിച്ച്, ഊഹാപോഹങ്ങളുടെ കൊഴുകൊഴു ത്ത  ദ്രാവകം പുറത്തേക്ക് ഒഴുക്കിയാലത്തെ കഥ. !
മതി നിർത്വാ….അന്തർജ്ജനം വിലക്കി. ഉണ്ണൂല്യേ…നെന്റെ നാവ് ….കെടക്കണോട് ത്ത് കെടക്കണം….ട്ടുവൊ.
തമ്പുരാട്ടീ…ഇവടത്തെ ചോറാ ..ന്റെ. എനിക്കറീല്യേ. ഉണ്ണൂലി എഴുന്നേറ്റ് പോയി.

വര/ ബ്രിജി കെ.ടി

 

അന്തർജ്ജനം മായയെ ഒരു വിചിത്ര ജീവിയെ പ്പോലെ ഒളിഞ്ഞു നോക്കി നെടുവീർപ്പിട്ടു.
മായയുടെ പെരുമാറ്റത്തിൽ …,ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. നടത്തത്തിനുമുണ്ട് ഒരു തഞ്ചമില്ലായ്മ.സ്നേഹിക്കാൻ മാത്രമറിയുന്ന അന്തർജ്ജനത്തിനു മായയെ വെറുക്കാനായില്ല.
അപ്പൂനോടെങ്ങിന്യാ പറയ്യാ…?
ഉണ്ണി ഇത് വല്ലതും അറിയണുണ്ടോ …ന്റെ ഉണ്യോളം നല്ലോനില്യാലോ ഭഗവതീ…
എവട്യാ പിഴച്ചത് നിയ്ക്ക്…
കുട്ടീടെ അമ്മാത്ത് വിവരം അറീച്ചാലോ   സുഭദ്രേ…?
വരട്ടെ ഏട്ത്തി… എന്തു പറഞ്ഞിട്ടാ അറീക്യാ..?
ആദ്യം മായയോട് ഞാനൊന്നു സംസാരിക്കട്ടെ.
പക്ഷെ,പനി മാറി യെഴുന്നേറ്റ മായ ആധിക സമയവും… പുറത്തിറങ്ങാതെ.. മുറിക്കകത്ത് തന്നെ കഴിച്ചു കൂട്ടി.
ഏട്ടൻ അന്വേഷിക്കേം ചെയ്തു.
മായക്കുട്ടീടെ ക്ഷീണം മാറീല്ല്യേ …അമ്മേ?
അന്നു പുലർച്ചെ കളപ്പുരയിലെ പാറപ്പുറത്ത് അട്ടിയിട്ടിരിക്കുന്ന. വൈയ്ക്കോല്ക്കൂനകൾ ആളിക്കത്തുന്നതു കണ്ട് ആളുകൾ ഓടിക്കൂടി.
വാല്യക്കാരുടെ കുടികളിൽ നിന്നും എല്ലാവരും ആർത്തു വിളിച്ചു കൊണ്ട്, ഓടിനടന്ന് …തീ കെടുത്താൻ പരിശ്രമിച്ചു കൊണ്ടിരുന്നു.
രണ്ട് മൂന്നു വൻ കുണ്ടകളിലേയ്ക്ക് കത്തിപ്പടർന്ന തീ..,ആകാശത്തേക്കുയർന്ന് തീ തുപ്പുന്ന ഒരു വൻ സർപ്പത്തെ പ്പോലെ നിന്നാടി.
പാടത്തെ കുളത്തിൽ..തീ തുപ്പുന്ന ഒരു പാട് സർപ്പങ്ങൾ പകിടിയൂതുന്ന കാറ്റിന്റെ ശീലിനു ആടിക്കൊണ്ടിരുന്നു.
തൊഴുത്തിലെ പൈയ്ക്കൾ ഭയന്ന്..,അമറി, കുളമ്പടിച്ചു.
അങ്ങട് ഒന്നു ചെല്ലൂ നങ്ങേല്യേ..പൈക്കള്‌ ഭയന്നിരിക്കുണൂ..
തൊഴുത്തിനടുത്ത് നിന്ന ആരോ..കുളത്തിൽ പ്രതിഫലിക്കുന്ന തിനാളങ്ങൾ കണ്ടു വിളിച്ചു പറഞ്ഞു.
തീയ്യ്…പാതാളത്തിൽ നിന്നാ…തമ്പുരാട്ടീ..!
അമ്മയുടെ അടുത്ത് പേടിച്ചരണ്ട്  നിന്നിരുന്ന മായയ്ക്ക് ..,പക്ഷെ ,പെട്ടന്നു ചിരി വന്നു.
അടക്കാൻ കഴിയാതെ പൊട്ടിപ്പൊട്ടി ച്ചിരിക്കുന്ന മായയെ കണ്ട് അന്തർജ്ജനം വല്ലാതായി.
അല്ലാ…വിഢി..പറയണ കേട്ടില്ലേ…തിയ്യ് പാതാളത്തീന്നാത്രെ..! മായ നിർത്താതെ  ചിരിച്ചു.
ഇത്ര വലിയൊരു അത്യാപത്ത് കണ്ടിട്ട്,..കുട്ടി എന്താ ങനെ ചിരിക്കണേന്ന് ചോദിക്കാതെ ചോദിച്ച് അന്തർജ്ജനം പെട്ടന്നു മുറിയിലേക്ക് പോയി.
ഉണ്ണൂലിയും ഒന്നിരുത്തി നോക്കി. മായയുടെ ചിരി പെട്ടന്ന് നിന്നു.
അതെ.!!
തിയ്യ് പാതാളത്തിൽ നിന്നു തന്നെ.!
വലിയ പേരു കേട്ട പ്രശ്ന വിധിക്കാർ വരാന്തയിൽ കവടി നിരത്തി.
പാതാളത്തീന്നു തിയ്യ് മാത്രല്ല… പാതാളം തന്നെ  അങ്ങട് തൊറന്നിരിക്ക്യാണ്
അടക്കി നിർത്തിയവരും കൂടടച്ചവരും,ഒക്കെ പുറത്ത് ചാടീരീക്കണു. ചാട്വാ മാത്രംല്ല,,,ഏതാണ്ട്  ഒരാധിപത്യം തന്നെ അങ്ങട് സ്ഥാപിച്ചിരിക്കുണൂ ന്നന്നെ പറയാം.
വെള്ളവും, വായുവും, അഗ്നിയും ഒക്കെ അശുദ്ധം.
ഇല്ലത്തിനകത്തും കയറിക്കൂടീരിക്കണൂ.
പണിക്കന്മാരും കവടി നിരത്തി.
ഇതിനിടയിൽ …ഉണ്ണി പിറക്കാനുള്ള ഒരു യോഗം കാണണ്‌ണ്ട്.
പക്ഷെ ദശ അത്ര നന്നല്ല…..ദുർമരണം കാണ്…ണ്ടല്ലോ
ഞാണിൽ വലിഞ്ഞു മുറുകിയ നിശ്ശബ്ദത പൊട്ടിച്ചിതറി.
ന്റെ…. ഭഗവതി….!!
ഏട്ടൻ ദീർഘമായി നിശ്വസിച്ചു.
ചിറ്റ പറഞ്ഞു.
പ്പോ…എന്തായി. ആചാരങ്ങളൊക്കെ അങ്ങട് നിർത്വാന്നല്ലേ അപ്പു പറഞ്ഞത്. ഒന്നും വിധിപ്രകാരം ചെയ്യാണ്ടല്ലേ ഇപ്പൊ ഇങ്ങനെ.
ഒന്നും കൂടി നോക്കണോ?
തിരുമേനി പറഞ്ഞാൽ  പറഞ്ഞാൽ നോക്കാം. ദൊക്കെ ത്തന്ന്യേ കാണൂ.
മറ്റു ജ്യോത്സ്യന്മാരും പറഞ്ഞു.
…ഉണ്ണി പിറക്കണത് ശുഭമല്ലേ.. പക്ഷെ ദുർമരണം.
വല്യ തിരുമേനി കൈകൾ കൂട്ടിത്തിരുമ്മി.
പ്രതിവിധി ണ്ടാവില്ല്യേ,…നോക്ക്വാ..
എന്ത് വിധി വേണച്ചാലും ആവാം. എത്ര ദിവസം വേണെങ്കിലും എടുത്തോളൂ. പൂജകളൊക്കെ നാളെ ത്തന്നെ തൊടങ്ങാം.
അതു വയ്യല്ലോ തിരുമേനീ… ഗണിക്കണം.
എന്തായാലും ഈ മാസം ഒറ്റ ദിവസം ല്യാ…വരുന്ന മാസം നോക്കാം.!
വേഗം ആവണം.. ഒരു ദോഷോം ഊണ്ടാവാൻ പാടില്യാ…ആർക്കും. അത്ര തന്നെ.
ദോഷം …ഇനി…എന്താ… ണ്ടാവാൻ… ബാക്കി….. ?
മായക്കുട്ടിക്ക് ഒന്നും പാറ്റീല്യാല്ലൊ… ആര്യ്യേടന്തി.
പ്രശ്നവിധിക്കാരൊക്കെ പിരിഞ്ഞപ്പോൾ സുഭദ്ര ച്ചിറ്റ തിരുമേനിയുടെ ചെവിയിൽ അടക്കം പറഞ്ഞു.
എന്തായീ  കേക്കണേ…
അന്നേ ഞാൻ പറഞ്ഞതാ… വേറെ ആരേം കിട്ടീല്യാ….സഹായത്തിന്. ഒരു കത്തു പോസ്റ്റ് ചെയ്യലും കോപ്പു കൂട്ടലും.!!
ഉണ്ണീടെ മൊഖത്തെങ്ങിന്യാ നോക്ക്വ ഞാൻ… ഈശ്വരാ..തിരുമേനി തളർന്നിരുന്നു.
എനിക്ക് മക്കളില്ലാത്ത ദുഖം അറിഞ്ഞില്ല്യാ ഞാൻ ന്റെ കുട്ട്യോളായിരുന്നു അവർ.
ന്ന്ട്ട്…
അടിച്ചു പുറത്താക്കും ഞാൻ ശേഠയെ..!.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കോഴിക്കോട് നഗരത്തില്‍ ലഹരി വേട്ട; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം...

വി.എസിന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് ഒന്നര ഏക്കറില്‍ പാര്‍ക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ...

മത്സരിച്ച്‌ അയണ്‍ ഗുളികകള്‍ കഴിച്ചു; കൊല്ലത്ത് ആറ് സ്കൂള്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം: കൊല്ലത്ത് മത്സരിച്ച്‌ അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന്...

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി, നാളെ ശബരിമലയില്‍

തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20...

KEAM 2026-എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 15മുതൽ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള...

Topics

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

Related News

Popular Categories

You cannot copy content of this page