അധ്യായം 50 📖 രാഷ്ട്രീയ വാടകക്കൊലകൾ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

1997ലാണു കല്ലിക്കണ്ടിയിൽ ബോംബ് പൊട്ടി അമാവാസി എന്ന നാടോടിബാലന് ഒരു കയ്യും കണ്ണും നഷ്ടപ്പെട്ടത്. പാഴ് വസ്തു‌ക്കൾ പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന തമിഴ് നാടോടി കുടുംബാംഗമാണ് അമാവാസി. കല്ലിക്കണ്ടിയിലെ ഓവുപാലത്തിൻ്റെ അടിയിൽനിന്നു കിട്ടിയ സ്റ്റീൽ വസ്തു അടിച്ചുപരത്തുമ്പോൾ പൊട്ടിത്തെറിച്ചാണ് അമാവാസിക്കു പരുക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമാവാസിയെ ഒരു പാർട്ടിക്കാരും തിരിഞ്ഞു നോക്കിയില്ല. പരിസര പ്രദേശങ്ങളിലെ വിദ്യാർഥികളും സാമൂഹ്യ പ്രവർത്തകരുമാണ് അമാവാസിയെ സാമ്പത്തികമായി സഹായിച്ചത്.

ബോംബ് സ്ഫോടനത്തിലൂടെ അമാവാസിക്കു മുന്നിൽ പുതിയൊരു ലോകം വഴിതുറന്നു. പിന്നീടു സായി കേന്ദ്രം ദത്തെടുത്ത അമാവാസിയുടെ പേര് പൂർണചന്ദ്രൻ എന്നാക്കി. പൊതുചടങ്ങിൽ വെച്ചു സിപിഎം സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയാണ് അമാവാസിക്കു പൂർണചന്ദ്രനെന്നു പൂനർനാമകരണം ചെയ്തത്. ജീവിത സാഹചര്യങ്ങൾകൊണ്ടു വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന പൂർണചന്ദ്രൻ സായി കേന്ദ്രത്തിൻ്റെ കീഴിൽ വിദ്യയും സംഗീതവും അഭ്യസിച്ചു. ഉമ്മൻചാണ്ടി സർക്കാർ പൂർണചന്ദ്രനു സർക്കാർ സർവീസിൽ ജോലിയും നൽകി.

കുടുംബ തർക്കത്തിൽ ഇടപെട്ട് അനുജനിൽനിന്നു പണം കൈപ്പറ്റി ജ്യേഷ്‌ഠനെ കൊന്നു. പലിശയ്ക്കു വാങ്ങിയ പണം നൽകാതിരിക്കാൻ രാഷ്ട്രീയ സംഘർഷത്തിൻ്റെ മറവിൽ വായ്പ നൽകിയയാളെ കൊന്നു. ഇത്തരത്തിൽ രാഷ്ട്രീയക്കാർ പരസ്‌പരം ഉന്നയിച്ചിരുന്ന ആരോപണങ്ങളിൽ കഴമ്പുണ്ട് എന്നു തെളിയിക്കുന്നതാണു കണ്ണുരിലെ ചില കൊലപാതകങ്ങൾ.

ജോലി ചെയ്യുന്ന വീട്ടിൽവെച്ചു കൊല്ലപ്പെട്ട നിസാറിന്റെ വധമാണ് ഇതിലൊന്ന്. ഡിവൈഎഫ്ഐ താമരശ്ശേരി യൂണിറ്റ് ഭാരവാഹിയായ നിസാർ വിളക്കോട്ടൂരിലെ സമ്പന്നവീട്ടിലെ ഡ്രൈവറാ യിരുന്നു. രാത്രിയിൽ ഉടമയുടെ വീട്ടുവരാന്തയിൽ കിടന്നുറങ്ങുമ്പോഴാണു നിസാർ കൊല്ലപ്പെട്ടത്. വീട്ടുകാരുടെ അറിവോടെ രാഷ്ട്രീയ വാടകക്കൊലയാളികളാണു നിസാറിനെ വകവരുത്തിയതെന്നു പറ യപ്പെടുന്നു. ഈ കേസിൻ്റെ അന്വേഷണം ബാംഗ്ലൂർ കേന്ദ്രീകരിച്ചും നടന്നിരുന്നു. അന്വേഷണത്തിനു മേൽനോട്ടം വഹിച്ച സിഐ പ്രിൻസ് എബ്രഹാം ഇതുമായി ബന്ധപ്പെട്ടു ബാംഗ്ലൂരിൽ വന്നു.

നാദാപുരത്തെ സാമൂഹ്യ പ്രവർത്തകനായ പെഞ്ചാത്തോളി ശശാങ്കന്റെയും വിഷ്‌ണുമംഗലം കുമാറിൻ്റെയും സുഹൃത്തായ പ്രിൻസ് എബ്രഹാമുമായി ഈ അവസരത്തിലാണു ഞാൻ പരി ചയത്തിലായത്. നല്ലൊരു ഗായകനും സഹൃദയനുമായ പ്രിൻസ് എബ്രഹാം നാദാപുരം, കുത്തുപറമ്പ്, ഇരിട്ടി എന്നിവിടങ്ങളിലും സിഐ ആയിരുന്നു.

അക്രമരാഷ്ട്രീയത്തിൻ്റെ മറപിടിച്ചു ചിലർ സ്വന്തം അജണ്ട നടപ്പിലാക്കിയതിൻ്റെ ദൃഷ്‌ടാന്തമായിരുന്നു പാറാട് ടൗണിൽ നടന്ന സുബൈറിൻ്റെ കൊലപാതകം. സുബൈറും ബന്ധുവും തമ്മിലുള്ള ഗൾഫിലെ വ്യാപാരത്തർക്കം പരിഹരിക്കാൻ നാട്ടിലെ ചിലർ ഇടപ്പെട്ടിരുന്നു. ഇരുകക്ഷികളും കൂട്ടായെടുത്ത തീരുമാനങ്ങൾ ലംഘിച്ചു സുബൈർ പല പ്രാവശ്യം മധ്യസ്ഥരെ വെട്ടിലാക്കിയതാണത്രേ കൊലപാതകത്തിൽ കലാശിച്ചത്.

പാറാട് ടൗണിലെ ബാർബർ ഷോപ്പിൽ വന്നപ്പോഴാണു സുബൈർ ആക്രമിക്കപ്പെട്ടത്. രക്ഷപ്പെടാനായി അദ്ദേഹം ബസിന്റെ മുകളിലേക്കു കയറി. പിന്നാലെ അക്രമികളും കയറിയപ്പോൾ സുബൈർ അവിടെനിന്നു താഴേക്കു ചാടി. പൊതുജനം നോക്കി നിൽക്കെ പട്ടാപ്പകലാണ് അദ്ദേഹത്തെ ആക്രമിച്ചത്. രക്ഷപ്പെടാനായി പരക്കം പാഞ്ഞ സുബൈറിനെ ഇടവഴിയിലാണ് അരിഞ്ഞു വീഴ്ത്തിയത്.

പാർട്ടി പ്രവർത്തകനായ സുബൈറിൻ്റെ കൊലപാതകം സിപിഎമ്മിൽ ഏറെ ഒച്ചപ്പാടുണ്ടാക്കി. കൊല്ലപ്പെടുന്നതിനു ദിവസങ്ങൾക്കു മുൻപ് സുബൈർ തുവക്കുന്നിലെ പ്രജീഷിനോടൊപ്പം എന്നെ വീട്ടിൽ വന്നു കണ്ടിരുന്നു. നാട്ടിൽ ചില പ്രശ്ന‌ങ്ങളുണ്ടെന്നും ഗൾഫിലേക്കു പോകുംവരെ ബാംഗ്ലൂരിൽ താമസിക്കാൻ സൗകര്യം ഒരുക്കിത്തരണമെന്നും സുബൈർ ആവശ്യപ്പെട്ടിരുന്നു. പിറ്റേ ദിവസം ബാംഗ്ലൂരിലേക്കും പിന്നീടു ഗൾഫിലേക്കും പുറപ്പെടാനിരിക്കെയാണു സുബൈർ കൊല്ലപ്പെട്ടത്.

2002 ഫെബ്രുവരി 5നു ടൗണിൽവെച്ച് നടന്ന താഴെക്കണ്ടി അഷ്റഫ് വധം പാനൂരിനെ നടുക്കിയ സംഭവമാണ്. അന്നു വൈകിട്ടു ബോംബെയ്ക്ക് പോകാനിരുന്ന അഷ്റഫിനെ സുഹൃത്തിൻ്റെ പീടികയിൽ വെച്ചാണ് ആക്രമിച്ചത്. സ്‌കൂൾ, കോളേജ് വിദ്യാർഥികളടക്കം നിരവധിയാളുകളുടെ മുന്നിൽവെച്ചു നട്ടുച്ചയ്ക്കാണു അഷ്റഫ് കൊല ചെയ്യപ്പെട്ടത്.

2022 നവംമ്പർ 23നു തലശ്ശേരിയിൽ സിപിഎം പ്രവർത്തകരായ കെ ഖാലിദ്, പൂവനാഴി ഷമീർ എന്നിവർ കൊല്ലപ്പെട്ടു. ആശുപത്രിയിൽ നിന്നു വിളിച്ചിറക്കിയാണു കൊല ചെയ്‌തത്. തലശ്ശേരി ദേശിയ പാതയിൽ നടന്ന ഈ കൊലപാതകം രാഷ്ട്രീയ കുടിപ്പകയല്ല എന്നാണു പോലിസ് ഭാഷ്യം.

കൊലപാതകത്തിനു ശേഷം തൊണ്ടിയായി കിട്ടുന്ന ആയുധത്തിന്റെയും മുറിവിൻ്റെയും ആകൃതി നോക്കി ഏതു പാർട്ടിക്കാരാണ് അക്രമം നടത്തിയതെന്നു പറയാൻ കഴിയുമായിരുന്നു. ഏൽപിക്കുന്ന മുറിവും പാർട്ടിക്കാരുടെ ശൈലി വെളിപ്പെടുത്തിയിരുന്നു. കുത്തിയ ശേഷം മുറിവിൽ മണ്ണുവാരി ഇടുന്നതായിരുന്നു ഒരു വിഭാഗത്തിൻ്റെ രീതി. വെട്ടേറ്റയാളെ ആശുപത്രിയിൽ എത്തിച്ചാലും രക്ഷപ്പെടാതിരിക്കാനാണ് ഈ നടപടി. മുറിവിലെ മണ്ണ് വൃത്തിയാക്കുന്ന സമയത്തിനുള്ളിൽ പരിക്കേറ്റയാൾ രക്തം വാർന്നു മരിക്കാനാണത്രേ ഈ പ്രയോഗം. ഉദ്ദേശിച്ചവരെ കിട്ടിയില്ലെങ്കിൽ കിട്ടിയവരെ ആക്രമിക്കുക എന്നതും ഇതിനായി ഇറങ്ങുന്നവർക്കു ഹരമായിരുന്നു. ഇങ്ങനെയും ചില നിരപരാധികൾക്കു പ്രാണൻ നഷ്ടമായിട്ടുണ്ട്.

ഹൃദയഭാഗത്തു ചുരിക കുത്തിയിറക്കുന്നതും പാദത്തിന്റെ വള്ളി വെട്ടി മുറിക്കുന്നതുമായിരുന്നു വേറൊരു വിഭാഗത്തിന്റെ ആക്രമണശൈലി. കുത്തേറ്റയാൾ രക്ഷപ്പെട്ടാലും നിവർന്നു നടക്കാതിരിക്കാനാണു കാൽവള്ളി വേർപെടുത്തിയിരുന്നത്. രാഷ്ട്രീയത്തിലെ പ്രൊഫഷണൽ കില്ലർമാരുടെ അന്നത്തെ വേറൊരു തന്ത്രവും പറഞ്ഞു കേട്ടിരുന്നു. വകവരുത്തേണ്ട ആളുടെ കാലിനാണ് ആദ്യം വെട്ടുക. വേദന കൊണ്ടു തല താഴ്ത്തുമ്പോൾ കഴുത്തിനു വെട്ടാനുള്ള സൗകര്യത്തിനായിരുന്നത്രെ ഇത്.

അക്രമരാഷ്ട്രീയം കുടുംബത്തിനും നാടിനും തീരാനഷ്ടങ്ങളാണു വരുത്തന്നത്. മഹത്തായ ഈ ജനാധിപത്യ രാജ്യത്ത് ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമായിപ്പോയി എന്നതിൻ്റെ പേരിൽ മാത്രം കൊലക്കത്തിക്ക് ഇരയാകേണ്ടി വരുന്ന ഹതഭാഗ്യരുടെ പട്ടികയിൽ ഇനിയൊരാൾ വരാതിരിക്കണമെങ്കിൽ കോടതികൾ ശക്തമായി ഇടപെട്ടേ മതിയാകൂ.

നിയമ വ്യവസ്ഥയുടെ ഭാഗമായ വക്കീൽ എന്ന നിലയിലും പൗരൻ എന്ന നിലയിലും പരമോന്നത നീതിപീഠത്തെ ആദരിക്കുകയും അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ എന്നെ അലട്ടുന്നുണ്ട്. വസ്തു താപരമായ തെളിവുകൾ ആധാരമാക്കിയാണു കോടതികൾ വിധി കൽപ്പിക്കുന്നത്. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ വിചാരണക്കോടതിയിൽ നിന്നുതന്നെ പലരും രക്ഷപ്പെടുന്നു. ഇവിടെ ശിക്ഷിക്കപ്പെട്ടവരാകട്ടെ മേൽക്കോടതികളിൽനിന്നു കുറ്റമുക്തരാകുന്നു. മുന്നിലെത്തുന്ന രേഖകൾക്കും തെളിവുകൾക്കമപ്പുറം സത്യങ്ങൾ കോടതികളുടെ ശ്രദ്ധയിൽ പെടുന്നില്ലേ?. പെടുത്തുന്നില്ലേ?

ഈ അവസരത്തിൽ ചില സംശയങ്ങൾ ചൂണ്ടിക്കാട്ടാതെ നിർവാഹമില്ല. രാഷ്ട്രീയ കൊലക്കേസിൽ പ്രതി ചേർക്കപ്പെടുന്നവർ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാകുന്നു; അല്ലെങ്കിൽ കുറ്റവിമുക്തരാക്കപ്പെടുന്നു. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ആയിരംവട്ടം അംഗീകരിക്കുമ്പോഴും കൊല്ലപ്പെട്ടവർക്കു നീതി നിഷേധിക്കപ്പെടുന്ന നടപടി എന്തു കടമയുടെയും കർത്തവ്യത്തിന്റെയും ധർമത്തിൻ്റെയും പേരിലായാലും ചോദ്യം ചെയ്യാ തിരിക്കാനാവില്ല. പ്രതി ചേർക്കപ്പെട്ടവരെ തെളിവില്ലാത്തതിന്റെ പേരിൽ കുറ്റവിമുക്തരാക്കി നീതി നടപ്പിലാക്കുമ്പോൾത്തന്നെ ഇരയ്ക്കു നീതി നിഷേധിക്കപ്പെടാതെ നോക്കേണ്ട ബാധ്യത കൂടി നീതിപീഠത്തിനില്ലേ? എന്തിനാണു നിരപരാധികളെ പ്രതിയാക്കിയത്? യഥാർഥ പ്രതികളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം ആരുടേതാണ്?.

അന്വേഷണത്തിലും അറസ്‌റ്റിലും വിചാരണയിലും മാത്രം ഒതുക്കേണ്ടതാണോ ഇരയോടുള്ള നീതി? കൊല്ലപ്പെട്ടതു സത്യമാണെങ്കിൽ കൊന്നവർ ആര്?. കൊല്ലപ്പെട്ടവനു യാതൊരു വിലയുമില്ലേ?. യഥാർഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കും വരെയുള്ള ബാധ്യത നീതിപീഠം സ്വയം ഏറ്റെടുത്താൽ മാത്രമേ പൗരന് സമ്പൂർണ നീതി സാധ്യമാവുകയുള്ളൂ. അതുവഴി മാത്രമേ സമൂഹത്തിൽ രാഷ്ട്രീയ കുറ്റകൃത്യങ്ങൾ കുറയ്ക്കാനാകൂ. അതോടൊപ്പം തന്നെ കേസിൽ പ്രതി ചേർക്കപ്പെട്ടു കുറ്റവിമുക്തരായ നിരപരാധികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ടുപോയാൽ യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന നടപടിക്കു തടയിടാൻ കഴിയും. ഉദ്യോഗസ്ഥർ കൃത്യനിർവഹണം സത്യസന്ധമായി നിറവേറ്റാൻ നിർബദ്ധരാകും.

🟥

അടുത്ത അധ്യായം ▶ പ്രണാമം

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: ക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്‍
◼️അധ്യായം 49: കൊലക്കത്തി തേടി സിബിഐ

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മികച്ച അധ്യാപികക്കുള്ള പുരസ്കാരം

ബെംഗളൂരു: കെഎൻഎസ്എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ...

സാങ്കേതിക തകരാര്‍; ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

ഡല്‍ഹി: ഡല്‍ഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി. ടേക്ക് ഓഫ്...

കെഎസ്‌ആര്‍ടിസി ചരിത്രത്തില്‍ ആദ്യം; ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലിക്കാരൻ ജോസ്

കൊച്ചി: കെഎസ്‌ആർടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസിനായി 40...

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ...

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

മികച്ച അധ്യാപികക്കുള്ള പുരസ്കാരം

ബെംഗളൂരു: കെഎൻഎസ്എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ...

സാങ്കേതിക തകരാര്‍; ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

ഡല്‍ഹി: ഡല്‍ഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി. ടേക്ക് ഓഫ്...

കെഎസ്‌ആര്‍ടിസി ചരിത്രത്തില്‍ ആദ്യം; ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലിക്കാരൻ ജോസ്

കൊച്ചി: കെഎസ്‌ആർടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസിനായി 40...

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ...

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

Related Articles

Popular Categories