നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് പിക്കപ്പ് ഇടിച്ച്‌ കയറി ഡ്രൈവര്‍ മരിച്ചു

തൃശൂർ മുടിക്കോട് ദേശീയ പാതയുടെ സർവീസ് റോഡില്‍ നിർത്തിയിട്ട ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച്‌ ഡ്രൈവർ മരിച്ചു. തമിഴ്നാട്ടുകാരനായ കറുപ്പയ്യ സ്വാമി (57) ആണ് മരിച്ചത്. ആപകടം ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെയാണ് പിക്കപ്പ് വാൻ ഡ്രൈവറുടെ മരണം.

ഇന്ന് പുലർച്ചെ നടന്ന അപകടം നാട്ടുകാർ അറിഞ്ഞത് നേരം പുലർന്ന ശേഷമാണ്. വാന്‍ ബസിനോട് ചേര്‍ന്ന് ഞെരിഞ്ഞമര്‍ന്ന നിലയിലാണ്. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


TAGS: KERALA, LATEST NEWS
KEYWORDS: Pickup accident, dead

LEAVE A REPLY

Please enter your comment!
Please enter your name here