ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചൊവ്വാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലിയെ കണ്ടത്. ഇവിടെ സ്ഥാപിച്ച സിസിടിവി കാമറയിലാണ് ഫ്ലൈഓവർ കടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുകയായിരുന്നു.

ടോൾ പ്ലാസയ്ക്ക് സമീപമുള്ള നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ ഗ്രൗണ്ടിലേക്ക് പുലി പ്രവേശിച്ചതായി ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 3-4 വയസ്സ് പ്രായമുള്ള ആൺ പുള്ളിപ്പുലിയാണിത്. ബന്നാർഘട്ട നാഷണൽ പാർക്കിൽ നിന്ന് രക്ഷെപ്പെട്ട പുലി ആണിതെന്നും സംശയമുണ്ട്. പ്രദേശത്ത് നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ പുലിയെ വീണ്ടും കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താൽ തന്നെ പുലി കാട്ടിലേക്ക് മടങ്ങിയതായും സംശയിക്കുന്നുണ്ടെന്ന് ടാസ്ക് ഫോഴ്സ് പറഞ്ഞു. എന്നിരുന്നാലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ടാസ്ക് ഫോഴ്‌സ് നിർദേശിച്ചു.

TAGS: BENGALURU | LEOPARD
SUMMARY: Task force formed to catch leopard found near electronic city

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് യാദവ് മരിച്ച നിലയില്‍

ഡല്‍ഹി: ഏഷ്യൻ പാരാ ഗെയിംസില്‍ സ്വർണ മെഡല്‍ ജേതാവായ കായികതാരം ആത്മഹത്യ...

പ്രവാസി കേരളീയര്‍ക്കായുളള ഇന്‍ഷുറന്‍സ് പദ്ധതി; നോര്‍ക്ക കെയര്‍ പദ്ധതിയുടെ എൻറോൾമെന്റ് പോര്‍ട്ടല്‍ റെഡി, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി നവംബര്‍ 12 ന്, പി ജയരാജൻ ഉള്‍പ്പെടെ 33 പ്രതികള്‍

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ...

ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ

തിരുവനന്തപുരം: ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ. രാത്രി...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പില്‍ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ...

ബെംഗളൂരുവിൽ 500 കിലോമീറ്റർ പുതിയ റോഡുകൾ; 1 ലക്ഷം കോടിയുടെ വികസനപദ്ധതി

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും 500 കിലോമീറ്റർ പുതിയ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തില്‍ പ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍...

കർണാടകയിൽ എം.എൽ.സി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റ സീറ്റും ലഭിച്ചില്ല; നാലിലും എൻഡിഎ

ബെംഗളൂരു: കര്‍ണാടക ലെജിസ്​ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന...

Related Articles

Popular Categories