ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യക്ക് തകർപ്പൻ ജയം

പെർത്ത്: ബോർഡർ ഗവാസ്കർ മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ പടുകൂറ്റൻ ജയം നേടി ടീം ഇന്ത്യ‌‌. പെർത്തിൽ നടന്ന കളിയിൽ ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പി‌ന്തുടർന്ന ഓസ്ട്രേലിയ രണ്ടാമിന്നിങ്സിൽ 238 റൺസിൽ പുറത്തായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്റ്റൻ ബുംറയും, സിറാജും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിനെ തകർത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ ലീഡെടുത്തു. ഡിസംബർ ആറ് മുതൽ അഡലെയ്ഡ് ഓവലിൽ പരമ്പരയിലെ രണ്ടാം മത്സരം നടക്കും.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങ് തകർച്ച നേരിട്ട ടീം 150 റൺസിന് ഒന്നാമിന്നിങ്സിൽ ഓളൗട്ടായി. 41 റൺസെടുത്ത അരങ്ങേറ്റ താരം നിതീഷ് റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. എന്നാൽ ഇന്ത്യൻ ബോളർമാരും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ഓസ്ട്രേലിയ നാണം കെട്ടു. വെറും 104 റൺസിനാണ് ആദ്യ ഇന്നിങ്സിൽ ഓളൗട്ടായത്.

ക്യാപ്റ്റൻ ജസ്പ്രിത് ബുംറയായിരുന്നു ഇന്ത്യൻ ബോളിങ്ങിലെ ഹീറോ. 30 റൺസിന് അഞ്ച് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഹർഷിത് റാണ മൂന്ന്‌ വിക്കറ്റുകളും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും നേടി‌.

TAGS: SPORTS | CRICKET
SUMMARY: Team India beat Australia by heavy runs in Perth Test

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചലച്ചിത്ര നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ അന്തരിച്ചു

കൊച്ചി: നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ (എന്‍.ജി ജോണ്‍-90) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് ആശ്വാസ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന്...

കൊല്‍ക്കത്ത ഹോട്ടലില്‍ വൻ തീപിടുത്തം; 9 പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഒരു ഹോട്ടലില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ...

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി, വൈദ്യുതി ലൈനുകളുടെ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ...

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. നഗരത്തിന്റെ...

അധ്യായം 40 📖 ക്ഷേത്രായനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ശ്രീ...

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മു​ട്ടി​ലി​ഴ​ഞ്ഞ് റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് ക​യ​റി; ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം

അമ്പലപ്പുഴ: കളിക്കുന്നതിനിടെ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ...

Related Articles

Popular Categories