കേരളസമാജം ദൂരവാണിനഗര്‍ സംയുക്ത മേഖല കലോത്സവം സമാപിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന് കീഴിലുള്ള എട്ടു സോണുകളുടെ സംയുക്ത കലോത്സവം സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍, സോണല്‍ സെക്രട്ടറിമാരായ എസ് വിശ്വനാഥന്‍, ബാലകൃഷ്ണപിള്ള, പവിത്രന്‍, പുരുഷോത്തമന്‍ നായര്‍, രാജു എ യു, സുഖിലാല്‍, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. വിവിധ സോണല്‍ സെക്രട്ടറിമാര്‍ ചടങ്ങില്‍ സംസാരിച്ചു. കലാകാരന്മാരുടെയും യുവജന, വനിതാ വിഭാഗം പ്രവര്‍ത്തകരുടെയും വൈവിധ്യമാര്‍ന്ന നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറി. നിര്‍ദ്ധന വിദ്യാര്‍ഥി പഠന സഹായ നിധിയിലേക്ക് വനിതാ വിഭാഗം ശേഖരിച്ച തുക വനിതാ വിഭാഗം ഭാരവാഹികള്‍ പ്രസിഡന്റിന് കൈമാറി. ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, യൂത്ത് വിങ്ങ് പ്രവര്‍ത്തക ഷമീമ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
<BR>
TAGS : ART AND CULTURE

LEAVE A REPLY

Please enter your comment!
Please enter your name here