കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം തടസപ്പെടുത്തി; യുവാവ് അറസ്റ്റിൽ

0
240

ബെംഗളൂരു: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മന്ത്രിയുടെ ബെംഗളൂരു സന്ദർശനത്തിനിടെയായിരുന്നു സംഭവം. അഹമ്മദ് ദിൽവാർ ഹുസൈൻ ആണ് അറസ്റ്റിലായത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ ദിനേശിനെ ആക്രമിച്ച ശേഷമാണ് ഇയാൾ മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയത്.

മന്ത്രിയുടെ വാഹനവ്യൂഹം അനിൽ കുംബ്ലെ സർക്കിളിന് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. ഹുസൈൻ വാഹനവ്യൂഹം തടസപ്പെടുത്താൻ ശ്രമിച്ചപ്പോൾ കോൺസ്റ്റബിൾ ഇയാളെ തടഞ്ഞു. തുടർന്ന്, പ്രതി കോൺസ്റ്റബിളിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെതുടർന്ന് യുവാവ് ഓടി രക്ഷപ്പെട്ടു. കോൺസ്റ്റബിളിന്റെ പരാതിയിൽ കേസെടുത്ത കബ്ബൺ പാർക്ക് പോലീസ് ഒളിവിൽ പോയ ഹുസൈനെ പിടികൂടുകയായിരുന്നു.

TAGS: BENGALURU
SUMMARY: Man held for obstructing Rajnath Singh’s convoy in Bengaluru

LEAVE A REPLY

Please enter your comment!
Please enter your name here