ഖനന അഴിമതി; സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

ബെംഗളൂരു: ഖനന അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട കർണാടക ഗവർണർക്ക് കത്ത്. സാമൂഹിക പ്രവർത്തകൻ എച്ച്. രാമമൂർത്തി ഗൗഡയാണ് ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്തയച്ചത്. 2015ൽ എട്ട് ഖനന പാട്ടക്കരാറുകൾ പുതുക്കുന്നതിനായി സിദ്ധരാമയ്യ 500 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ലേല വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിനുപകരം, അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ, ഖനന ലൈസൻസുകൾ പുതുക്കാൻ തീരുമാനിച്ചിരുന്നു.

അവയിൽ ചിലത് ഖനന അഴിമതിയിൽ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഈ തീരുമാനം വലിയ തോതിലുള്ള അഴിമതിക്ക് വഴിയൊരുക്കുക മാത്രമല്ല, സംസ്ഥാന ഖജനാവിന് 5,000 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചതായും കത്തിൽ ആരോപിച്ചു. പാട്ടക്കരാർ പുതുക്കിയതിന് ശേഷം മുഖ്യമന്ത്രിയുടെ ആസ്തിയിൽ കുത്തനെയുള്ള വർദ്ധനവ് ഉണ്ടായതായും ഗൗഡ ആരോപിച്ചിട്ടുണ്ട്. മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണം.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Activist seeks governor’s nod to prosecute CM Siddaramaiah for granting mining leases in 2015

Hot this week

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: വീട്ടില്‍ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തില്‍ ഗൃ​ഹ​നാ​ഥ​ൻ...

ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച...

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം....

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഗവർണറെ കണ്ട് പിണറായി വിജയൻ. രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച...

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ...

Related Articles

Popular Categories