പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ. തുടക്കത്തിൽ മുന്നേറ്റം നടത്താൻ ജൻസുരാജിന് സാധിച്ചിട്ടുണ്ട്. ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചു നിൽക്കുന്നത്. 107 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യത്തിനാണ് 78 സീറ്റുകളിലാണ് ലീഡുള്ളത്.
അതേ സമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എട്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഒറ്റക്കക്ഷിയാകാനുള്ള പോരാട്ടം ബിജെപിയും ആര്‍ജെഡിയും തമ്മിലാണ്. നിലവില്‍ ലീഡ് നിലയില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകും.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എയും തേജസ്വി യാദവ് നയിക്കുന്ന മഹാഗഡ്ബന്ധനും തമ്മിലാണ് പ്രധാനപോരാട്ടം. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിയും ഇക്കുറി ബിഹാറിൽ നിർണായക സാന്നിധ്യമാണ്. എക്സിറ്റ്പോളുകളെല്ലാം ബിഹാറിൽ എൻ.ഡി.എ വിജയമാണ് പ്രവചിച്ചത്.
SUMMARY: Bihar Election Results 2025 Live Updates













