‘സർഗ്ഗസംഗമം’; ഉദ്യാന നഗരിയിലെ എഴുത്തുകാരുടെ ഒത്തുച്ചേരല്‍ വേറിട്ട അനുഭവമായി 

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് ‘സർഗ്ഗസംഗമം’. ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍കരുടെയും ഒത്തുകൂടല്‍ അക്ഷരാര്‍ത്ഥത്തില്‍ ബെംഗളൂരുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാള സാഹിത്യ സാംസ്കാരിക സമ്മേളനമായി മാറി. സാഹിത്യത്തെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഒന്നായിതീര്‍ന്നു ഇന്നത്തെ ഒത്തുചേരല്‍. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിന്റെ ജുബിലീ സ്കൂളിൽ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിന്റെ രണ്ടാമധ്യായമാണ് ഇന്ന് നടന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. 125 എഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം ചടങ്ങിൽ ആലങ്കോട് പ്രകാശനം ചെയ്തു. അനുരാധ നാലപ്പാട് ആദ്യപ്രതി സ്വീകരിച്ചു.
കെ. ആർ കിഷോർ പുസ്തക പരിചയം നടത്തി.

കേരളസമാജം അധ്യക്ഷൻ എം ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, മുൻ ഡി.ജി.പി മാരായ എ ആർ ഇൻഫാന്റ്, ജിജാ ഹരിസിംഗ്, ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, ദൂരവാണിനഗർ കേരള സമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, ഗോപകുമാർ ഐ.ആർ.എസ്, എന്നിവരും ഇ.സി.എ ഭാരവാഹികളായ അധ്യക്ഷൻ വേണു രവീന്ദ്രൻ, സെക്രട്ടറി ജയരാജ് മേനോൻ, ഇ സി എ സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ് തുടങ്ങി എഴുത്തുകാർ, സാഹിത്യാസ്വാദകർ എന്നിവര്‍ പങ്കെടുത്തു

വേണു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ് കെ നായർ സ്വാഗതവും ഡോ. സുഷമാ ശങ്കർ നന്ദിയും പറഞ്ഞു. തങ്കച്ചൻ പന്തളമായിരുന്നു നിരൂപകൻ. പുസ്തകമേള, പുസ്തക പ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവ സർഗ്ഗസംഗമത്തിന്റെ ഭാഗമായി നടന്നു. വിഷ്ണുമംഗലം കുമാർ ചെയർമാനും, എസ്.കെ നായർ ജനറൽ കൺവീനറും, ഡോ. സുഷമ ശങ്കർ കോർഡിനേറ്ററുമായ 21 അംഗ സംഘാടക സമിതിയാണ് സർഗ്ഗസംഗമത്തിന് നേതൃത്വം നൽകിയത്.
SUMMARY: ‘Sarggasangamam’; The gathering of writers in Garden city was a unique experience

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

പ്രകാശനം

ചെറുകഥ കല ജി. കെ "ഒന്നും വെറുതെ ആവില്ല" ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത്...

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

Related Articles

Popular Categories