യാത്രക്കാരനെ കൈയേറ്റം ചെയ്തു; എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റിന് സസ്പെൻഷൻ

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ എന്ന പൈലറ്റിനെയാണ് അന്വേഷണ വിധേയമായി സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച ഡല്‍ഹി എയർപോർട്ടിലെ ഒന്നാം ടെർമിനലിലായിരുന്നു സംഭവം.

കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന വ്യക്തിക്കാണ് പൈലറ്റില്‍ നിന്നും ദുരനുഭവം ഉണ്ടായത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്ട്രോളറുമായി എത്തിയ അങ്കിതിനോടും കുടുംബത്തോടും സ്റ്റാഫ് സെക്യൂരിറ്റി ചെക്ക്-ഇൻ ലൈൻ ഉപയോഗിക്കാൻ വിമാനത്താവള അധികൃതർ നിർദേശിച്ചിരുന്നു. എന്നാല്‍ ഇതേ വരിയിലൂടെ എത്തിയ പൈലറ്റ്, അങ്കിത് ക്യൂ പാലിക്കുന്നില്ലെന്ന് ആരോപിച്ച്‌ തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു.

യാത്രക്കാരനെ ‘വിദ്യാഭ്യാസമില്ലാത്തവൻ’ എന്ന് വിളിച്ച്‌ പൈലറ്റ് അധിക്ഷേപിച്ചതായി പരാതിയുണ്ട്. തർക്കം രൂക്ഷമായതോടെ പൈലറ്റ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മുഖത്ത് പരുക്കേറ്റതായും അങ്കിത് പറഞ്ഞു. രക്തം ഒലിക്കുന്ന നിലയിലുള്ള തന്റെ ദൃശ്യങ്ങള്‍ അങ്കിത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അക്രമത്തിന് സാക്ഷിയാകേണ്ടി വന്ന തന്റെ ഏഴ് വയസ്സുകാരിയായ മകള്‍ കടുത്ത മാനസിക വിഷമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി സ്വീകരിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും എയർലൈൻ അറിയിച്ചു.

SUMMARY: Air India Express pilot suspended for assaulting passenger

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories