ഇന്‍ഡോറില്‍ ഇന്ത്യക്ക് തോല്‍വി, ഏകദിന പരമ്പര ന്യൂസിലൻഡിന് 

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി ന്യൂസിലാന്‍ഡ്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 41 റണ്‍സിനാണ് കിവീസിന്റെ വിജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ കിവീസ് വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 46 ഓവറില്‍ 296 റണ്‍സിന് അവസാനിച്ചു. വിരാട് കോഹ്ലിയുടെ സെഞ്ച്വറി പാഴായി. 2019 മാർച്ചിനുശേഷം ഇന്ത്യ നാട്ടിൽ ഏകദിന പരമ്പര തോൽക്കുന്നതും ഇതാദ്യമായാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപണർ രോഹിത് ശർമയെ നഷ്ടമായി. 13 പന്തിൽ 11 റൺസെടുത്ത രോഹിത്തിനെ സാക്ക് ഫോക്സ് ആണ് വീഴ്ത്തിയത്. മുൻ നിര ബാറ്റർമാർ എല്ലാം പതറി പോയ മത്സരത്തിൽ കോഹ്ലി മാത്രമാണ് പിടിച്ചുനിന്നത്. ഒരു ഘട്ടത്തിൽ 71-4 എന്ന നിലയിലേക്ക് ഇന്ത്യ പതറി. അവിടെ നിന്ന് നിതീഷിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി. നിതീഷ് റെഡ്ഡി 53 റൺസ് എടുത്ത് പുറത്തായി.

40ആം ഓവറിൽ കോഹ്ലി തന്റെ സെഞ്ച്വറിയിൽ എത്തി. 91 പന്തിൽ നിന്നായിരുന്നു സെഞ്ച്വറി. 46ആം ഓവറിൽ കോഹ്ലി വീണു. 124 റൺസ് എടുത്ത് കോഹ്ലി വീണതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തിരുന്നു. മിച്ചലും ഫിലിപ്‌സും ചേർന്നാണ് വൻ സ്‌കോറിലെത്തിച്ചത്.

131 പന്തുകളിൽ മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 137 റൺസ് നേടിയ മിച്ചലാണ് ന്യൂസീലൻഡിന്റെ ടോപ് സ്‌കോറർ. ഫിലിപ്‌സ് 88 പന്തുകളിൽ മൂന്ന് സിക്‌സും ഒൻപത് ബൗണ്ടറിയും സഹിതം 106 റൺസും നേടി. ഇരുവരും ചേർന്ന് 186 പന്തുകളിൽ 219 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.വില്‍ യംഗ് 30(41), ക്യാപ്റ്റന്‍ മൈക്കള്‍ ബ്രേസ്‌വെല്‍ 28*(18) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി
SUMMARY: India lose in Indore, ODI series goes to New Zealand

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

16കാരിക്ക് നല്‍കിയത് 88കാരിയുടെ എക്സ് റേ; കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം....

തൃണമൂല്‍ കോണ്‍ഗ്രസില്‍ തര്‍ക്കം: മമത-ഋതബ്രത വിഭാഗത്തിന് പുതിയ പേരും, ചിഹ്നവും അനുവദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ പിളർപ്പിന് പിന്നാലെ മമത ബാനർജി വിഭാഗത്തിനും വിമത...

സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി. വൈദ്യുതി...

നീറ്റ് ക്രമക്കേട്; എൻടിഎ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്താൻ സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കാൻ...

ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും; സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ...

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

Related Articles

Popular Categories