കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകര്‍ത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു. നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.

പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല. 2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല. നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്.

കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്‌ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.

SUMMARY: A wild elephant felled a huge tree and destroyed a house

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന...

കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ...

ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു...

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി...

മെെസൂരു കേരളസമാജം ഭാരവാഹികള്‍ 

ബെംഗളൂരു: മൈസൂരു കേരളസമാജം വാര്‍ഷിക പൊതുയോഗം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി ഹാളില്‍...

ബെംഗളൂരുവില്‍ ഗാരേജിൽ വൻ തീപിടിത്തം; 25-ലേറെ വാഹനങ്ങൾ കത്തിനശിച്ചു, ആഡംബര കാറുകളും അഗ്നിക്കിരയായി

ബെംഗളൂരു: നഗരത്തിലെ താനിസന്ദ്ര മേഖലയിലെ സ്വകാര്യ കാർ ഗാരേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ...

വിദ്യാർഥി സമരത്തിനെതിരായ വിവാദ പരാമർശം; ടി. ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ്...

ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തില്‍ പുക; രാജ്കോട്ടില്‍ അടിയന്തരമായി ഇറക്കി

മുംബൈ: മുംബൈയിലേക്ക് ദുബായില്‍നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത്...

Related Articles

Popular Categories