അധ്യായം 40 📖 ക്ഷേത്രായനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

ശ്രീ മുത്തപ്പ വിശ്വാസികളുടെ കൂട്ടായ്മയും ബാംഗ്ലൂരിൽ സജീവമാണ്. മാഗഡി റോഡിലെ സുംഗത് ഘട്ടയ്ക്കടുത്തു ബേഡരഹള്ളിയിലാണ് ആദ്യമായി വെള്ളാട്ടവും തിരുവപ്പനയും നടന്നത്. പാലത്തായിലെ ചന്ദ്രഭാനു, ബാബു, കൈവേലിക്കലെ വി പി പ്രകാശൻ, ചെണ്ടയാട്ടെ മോഹനൻ, വള്ള്യായിലെ ഗോപാലൻ, പൊയിലൂരിലെ കണ്ണൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. ബാംഗ്ലൂരിലെ ആദ്യ ശ്രീ മുത്തപ്പൻ മടപ്പുര ബേഡരഹള്ളിയിൽ സ്ഥാപിച്ചതും ഈ കൂട്ടായ്‌മയാണ്.

ബാംഗ്ലൂരിലെ രണ്ടാമത്തെ മുത്തപ്പൻ മടപ്പുര എം എസ് പാളയത്തിനടുത്തു ശിവകോട്ടയിലാണ്. യശ്വന്തപുരം, ബാബുസാ പാളയം, കെ ആർ പുരം, കഗ്ഗദാസ്‌പുര, മത്തിക്കരെ, ജെപി പാർക്ക്, ജാലഹള്ളി തുടങ്ങി നിരവധിയിടങ്ങളിൽ മുത്തപ്പൻ്റെ വെള്ളാട്ടവും തിരുവപ്പനയും നടന്നുവരുന്നു. ദൈവരൂപത്തെ നേരിൽ ദർശിക്കാനും അനുഗ്രഹം വാങ്ങാനും കന്നഡിഗരായ വിശ്വാസികളും ഇവിടങ്ങളിൽ ധാരാളമായി എത്തിച്ചേരുന്നുണ്ട്.

മലയാളികളായ ആർഎസ്എസ് പ്രവർത്തകരുടെ കൂട്ടായ്മയായ സമന്വയയും ഉത്തിഷ്ഠയും സംഘമിത്രയും ബിജെപി മലയാളി സെല്ലും ബാംഗ്ലൂരിൽ സജീവമാണ്. ഡോ. കെ ഐ വാസുവാണു സമന്വയയുടെ സ്ഥാപക പ്രസിഡണ്ട്. ആദ്യ സെക്രട്ടറിയായ കൈവേലിക്കലെ കെ നാണു എൻ്റെ നാട്ടുകാരനാണ്. ടി കെ രവീന്ദ്രനാണ് ട്രഷറർ. മലയാളികൾക്കു സഹായിയായ ആർ ആർ രവിയുടെ നേതൃത്വത്തിലാണു ജലഹള്ളി കേന്ദ്രമായി സംഘമിത്രയുടെ പ്രവർത്തനങ്ങൾ.

മലയാളികളുടെ നേതൃത്വത്തിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. ഇതിൽ ഏറെ പ്രശസ്‌തം ജാലഹള്ളി അയ്യപ്പ ക്ഷേത്രമാണ്. ഇതിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും കല്യാണ മണ്ഡപവും ഡിസ്പെൻസറിയും പ്രവർത്തിക്കുന്നു. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ടി എൻ എം നമ്പ്യാർ, മനോഹരൻ, സി രവീന്ദ്രൻ, കുഞ്ഞിക്കണ്ണൻ, അല്ലത്ത് ഉണ്ണിക്കൃഷ്‌ണൻ, യശ്വന്തപുരം അയ്യപ്പ ക്ഷേത്രത്തിലെ സി വി നായർ എന്നിവരുമായി നല്ല ബന്ധമാണ്. അൾസൂർ-ഷാമണ്ണ ഗൗഡ ലേഔട്ട, അനന്തഗിരി-അമൃതനഗർ, ആനേപാളയം, കമ്മനഹള്ളി, ബാനസവാടി, എംഇഎസ് ലേഔട്ട്, വിജയനഗർ, സദാശിവ നഗർ, സാരക്കി ഗേറ്റ്, ഹെബ്ബാൾ കെംപാപുര, വിമാനപുര, ബിലേക്ക ഹള്ളി, സുദാമാ നഗർ, ജെസി നഗർ, ജെപി നഗർ, ഉദയനഗർ, ജയനഗർ, കോടിഹള്ളി, ബൈയ്യപ്പനഹള്ളി, മടിവാള, മാരുതി സേവാനഗർ, മല്ലേശ്വരം, താവരക്കര, ശ്രീരാമപുര, ന്യൂ ബിഇഎൽ റോഡ്, ന്യൂ തിപ്പസന്ദ്ര, ജക്കസന്ദ്ര, ലക്കസന്ദ്ര-ലാൽജി നഗർ, പ്രകാശ് നഗർ, വസന്തനഗർ, വയ്യാലികാവൽ, മെജസ്റ്റിക് റെയിൽവേ സ്റ്റേഷൻ, നേതാജി നഗർ-മത്തിക്കരെ, വിൽസൻ ഗാർഡൻ, വിജനപുര, കഗ്ഗദാസപുര, എച്ച്എഎൽ, ജെസി നഗർ, സുദ്ധഗുണ്‌ഡ പാളയ, ഹുസ്‌കർ ഗേറ്റ്-ഇലക്ട്രോണിക്സിറ്റി, മഹാലക്ഷ്‌മിപുര, കുന്ദലഹള്ളി, കലാശിപാളയം, ഹോസ്കോട്ടെ, ഹുബ്ബിക്രോസ്, ഹനുമന്തപ്പ ലേ ഔട്ട്-ക്യാലസന ഹള്ളി, യെഡിയൂർ-ജയനഗർ, മരിയപ്പന പാളയ-ബിന്നിപ്പേട്ട, കത്രിഗുപ്പെ, ബനശങ്കരി സ്റ്റേജ്-1, വിദ്യാപീഠ ലേ ഔട്ട്-ബനശങ്കരി, അഗര, യലഹങ്ക ന്യൂ ടൗൺ, ഗുരപ്പന പാളയ-ബിടിഎം, സർജാപുര, ദേവനഹള്ളി തുടങ്ങി നൂറിൽപ്പരം സ്ഥലങ്ങളിൽ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്.

കന്നഡിഗരുടെയും മലയാളികളുടെയും നേതൃത്വത്തിലുള്ള അനന്തഗിരി ശ്രീ സിദ്ധിവിനായക അയ്യപ്പസ്വാമി ദേവാലയം പ്രസിദ്ധിയാർജിച്ചുവരുന്ന ക്ഷേത്രമാണ്. ബന്നാർഘട്ട റോഡിലെ കുലുമി പാളയ അഞ്ജനാപുരത്താണ് 2007ൽ നിർമിച്ച ഈ മനോഹര ക്ഷേത്രം. ആദിത്യ ഉദയൻ പ്രസിഡണ്ടും കൃഷ്ണകുമാർ സെക്രട്ടറിയുമാണ്.

ഇതുകൂടാതെ തുംകൂർ റോഡ് മാധ‌്വാരയിൽ ചക്കുളത്തു കാവും, കുറച്ചു മാറി ഗജഗദഹള്ളിയിൽ ഭദ്രകാളി ക്ഷേത്രവും കനകപുര റോഡിലും സർജാപുര റോഡിലും ഗുരുവായൂരപ്പൻ ക്ഷേത്ര ങ്ങളും മലയാളികളുടേതായിട്ടുണ്ട്. വ്യക്തികളുടെ സ്വന്തമായ ക്ഷേത്രങ്ങൾപോലും ബാംഗ്ലൂരിലുണ്ട്.

2013 സെപ്റ്റംബറിലാണു ഞാൻ ആദ്യമായി ശബരിമല കയറിയത്. കർണാടകത്തിലെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട സംഘത്തോടൊപ്പമായിരുന്നു ഈ യാത്ര. ബുക്കുചെയ്ത മുറികളിലെല്ലാം കൂടെയുള്ളവരെ താമസിപ്പിച്ച ശേഷം കിടക്കാനിടമില്ലാത്ത എന്നെ സഹായിച്ചതു ദേവസ്വം ജീവനക്കാരനായ വത്സനാണ്. അദ്ദേഹത്തിൻ്റെ മുറിയിലായിരുന്നു ഞാൻ കിടന്നത്. അതു കൊണ്ടു ഹരിവരാസന സമയത്തും പുലർച്ചെ നട തുറക്കുമ്പോഴും നല്ലതുപോലെ ദർശനസൗകര്യം കിട്ടി.

രണ്ടാംവട്ടം ശബരിമലയ്ക്കു പോയതു തിരുവിതാംകൂർ മഹാരാജ മൂലം തിരുന്നാൾ രാമവർമ്മയുടെ കൂടെയാണ്. തിരുവനന്തപുരത്തെ കൊട്ടാരത്തിൽ നിന്നായിരുന്നു കെട്ടുനിറ. ലോകത്തിലെ അതിസമ്പന്നമായ ആരാധനാലയമാണു തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിക്ഷേത്രം. മുൻമന്ത്രി ബിഎൽ ശങ്കർ, ഷിമോഗയിലെ കോൺഗ്രസ് നേതാവ് മഞ്ജുനാഥ് ഭണ്ഡാരി എന്നിവരുടെ കൂടെയാണു കൊട്ടാരത്തിൽ പോയത്. ബിഎൽ ശങ്കർ കെപിസിസിയുടെ വൈസ് പ്രസിഡണ്ടാണ്. മഞ്ചുനാഥ് ഭണ്ഡാരി 2021ൽ എംഎൽസിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിൽ ജാതിമത വേർതിരിവുകളും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്തുപോലും സർവ്വർക്കും ആരാധനാ സ്വാതന്ത്യം നൽകിയ ശബരിമല ആത്മീയ സങ്കൽപ്പ ത്തിന്റെ ഉദാത്ത മാതൃകയാണ്. ഭക്തരുടെ വസ്ത്രരീതിയിലും ദേവ സമർപ്പണ വസ്തുക്കളുടെ ഏകീകരണത്തിലും തുല്യത വിഭാവനം ചെയ്യുന്ന ക്ഷേത്രമാണിത്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ അകറ്റി നിർത്തുന്ന മറ്റു ക്ഷേത്രങ്ങൾ ശബരിമല ക്ഷേത്രാചാര രീതി മാതൃകയാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളം സാംസ്‌കാരികമായി ഏറെ ഉയർന്നപ്പോഴും ക്ഷേത്രങ്ങളുടെ കാര്യത്തിൽ പുനർചിന്തനം നടന്നിട്ടില്ല. ക്ഷേത്ര പ്രവേശന വിളംബരം താഴ്ന്ന ജാതിക്കാർക്കു പ്രവേശനം അനുവദിച്ചെങ്കിലും പല ക്ഷേത്രങ്ങളിലും ജാതീയ വിവേചനം പരിപൂർണമായി മാറിയിട്ടില്ല.

ദർശനത്തിനെത്തുന്ന നാനാ ജാതിമതസ്ഥരോടും സമഭാവനയോടെ പെരുമാറുന്ന കർണാടകത്തിലെ ക്ഷേത്രങ്ങളിലെ അധികാരികളുടെ പ്രവർത്തനങ്ങൾ എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്കു മേൽവസ്ത്രങ്ങൾ ധരിച്ചു പ്രവേശിക്കുന്നതിന് ഇന്നും വിലക്കാണ്. അവർണർക്കു ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട കാലഘട്ടത്തിൽ അവരെ തിരിച്ചറിയാൻ വേണ്ടിയുള്ളതായിരുന്നു ഈ വസ്ത്രവിലക്ക്. ക്ഷേത്ര പ്രവേശന വിളംബരത്തോടൊപ്പം തന്നെ മേൽവസ്ത്രങ്ങൾക്കുള്ള വിലക്കും ഒഴിവാക്കേണ്ടതായിരുന്നു. സവർണർ മാത്രം ചെയ്തിരുന്ന പൂജാദി കർമം യഥാവിധി താന്ത്രിക വിദ്യകൾ പഠിച്ച മറ്റു ജാതിയിൽ പെട്ടവരും ചെയ്യുന്നുണ്ട്. അതിനാൽ തുണി ഉരിഞ്ഞ് പ്രവേശനം നൽകുന്ന ക്ഷേത്രാചാരം തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇതേപോലെ മാറ്റം വരുത്തേണ്ട ഒന്നാണ് ക്ഷേത്രങ്ങളിൽ ചില വസ്ത്രധാരണത്തിനുള്ള വിലക്കും. കേരളത്തിനു പുറത്തുള്ള വരുടെ വസ്ത്രധാരണ രീതി തികച്ചും വ്യത്യസ്‌തമാണ്. അവർ സ്ഥിരമായി പാന്റാണു ധരിക്കുന്നത്. കേരളത്തിലെ അമ്പലങ്ങളിൽ പ്രവേശിക്കണമെങ്കിൽ അവരുടെ വസ്ത്രധാരണം മാറ്റേണ്ടി വരുന്നതു തികച്ചും ദൗർഭാഗ്യകരമാണ്. അവിശ്വാസികളും പകർച്ചവ്യാധിയുള്ളവരും ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നുള്ളത് ഒഴികെ വിശ്വാസികളെ ഹിന്ദുക്കളെന്നും അഹിന്ദുക്കളെന്നും വേർതിരിക്കു ന്നതു ശരിയല്ല. ശബരിമല സീസണിലും മറ്റും ധാരാളം അഹിന്ദുക്കൾ ഗുരുവായൂരിലും മറ്റ് അമ്പലങ്ങളിലും യഥേഷ്ടം ദർശനം നടത്താറുണ്ട്.

സിപിഎസി, ദേശാഭിമാനി റീഡേഴ്‌സ് ഫോറം എന്നീ സിപിഎം അനുകൂല സംഘടനകളും ബാംഗ്ലൂരിൽ സജീവമാണ്. സി പി രാധാകൃഷ്‌ണൻ, കുഞ്ഞപ്പൻ, ഡെന്നിസ്, ജോയി, എ ഗോപിനാഥ്, ചന്ദ്രശേഖരൻ എന്നിവരായിരുന്നു സിപിഎസിയുടെ മുൻനിര പ്രവർത്തകർ. 1998ലെ വിഷു ആഘോഷത്തോടനുബന്ധിച്ചു സിപിഎസി സംഘടിപ്പിച്ച പരിപാടിയിൽ എൻ്റെ കരാട്ടെ പ്രദർശനവും ഉണ്ടായിരുന്നു. സി പി രാധാകൃഷ്ണനായിരുന്നു ആഘോഷ കമ്മിറ്റി ചെയർമാൻ. ഈ പരിപാടിയിൽ വെച്ചാണു മലയാള സിനിമാ നടന്മാരായ നാദിർഷ, സലിംകുമാർ എന്നിവരെ പരിചയപ്പെട്ടത്. ഡെന്നിസ് പോൾ, കുഞ്ഞപ്പൻ തുടങ്ങിയവരാണു സിപിഎസിയുടെ ഭാരവാഹികൾ. കെആർ പുരം കൗൺസിലർ സ്ഥാനത്തേക്കു സ്ഥാനാർഥിയായി സി കുഞ്ഞപ്പൻ മത്സരിച്ചിരുന്നു.

ബാംഗ്ലൂർ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും സിപിഎം അനുഭാവ സംഘടനയാണ്. എല്ലാ വർഷവും ഓണച്ചന്ത നടത്തിയിരുന്ന ഇവരുടെ പല പരിപാടികളിലും ഞാൻ സംബന്ധിച്ചിട്ടുണ്ട്.

സുധി തയ്യിൽ, അർജുനൻ, സാജൻ എന്നിവർ ബോമ്മ സന്ദ്ര ശാഖയ്ക്കു വേണ്ടി ബാംഗ്ലൂർ എച്ച്എംടി ക്ലബിൽ സംഘടിപ്പിച്ച കെ എസ് പ്രസാദിൻ്റെ മിമിക്‌സ് പരിപാടിക്കു ഞാൻ എല്ലാ വിധ സഹായങ്ങളും ചെയ്‌തു. അപ്പോഴാണു കെ എസ് പ്രസാദു മായും പ്രമുഖ മിമിക്രി കലകാരന്മാരുമായും പരിചയത്തിലായത്. സുധി തയ്യിലിൻ്റെ നേതൃത്വത്തിലാണു മത്തിക്കരയിൽ തണൽ എന്ന സംഘടന തുടങ്ങിയത്. ഈ സംഘടന പിന്നീടു രണ്ടായി പിളർന്നു. സലീം, ഗോപി തുടങ്ങിയവർ മറ്റൊരു തണലുമായി രംഗത്തു വന്നു. കയ്യാങ്കളി വരെയെത്തിയ ഇവർ തമ്മിലുള്ള പ്രശ്ങ്ങൾ തീർക്കാൻ ഞാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.

എച്ച്എഎൽ ഭാഗത്തു സുഭാഷ്‌ചന്ദ്രൻ്റെയും ഭാർഗവന്റെയും നേതൃത്വത്തിൽ രൂപം കൊണ്ട ശ്രീ നാരായണ മിഷന്റെ പ്രവർത്തനവും സജീവമാണ്. സുഭാഷ് ചന്ദ്രൻ്റേതായി കഗദാസ് പുരയിൽ അമ്പലവും ഉണ്ട്. എസ്‌എൻഡിപി യൂണിയൻ സ്ഥാപിക്കുന്നതിൽ സജീവമായിരുന്ന സുഭാഷ് ചന്ദ്രൻ അഭിപ്രായ ഭിന്നതയെത്തുടർന്നാണ് എസ്‌എൻഡിപിയിൽ നിന്ന് അകന്നത്.

മോഹനൻ മാസ്റ്റർ, മഹേഷ് നാരായണൻ എന്നിവരുടെ കീഴിൽ എസ്എൻഡിപി-ഇസിഎ എന്ന പേരിൽ ഇന്ദിരാനഗർ ഭാഗത്ത് ശ്രീ നാരായണീയരുടെ ഒരു സംഘടനയും ഉണ്ടായിരുന്നു. മത്തിക്കര ഭാഗത്തു കുമാരന്റെയും രാജീവന്റെയും നേതൃത്വത്തിൽ എസ്എൻഡിപി കർണാടകയും രംഗത്തുണ്ട്. എസ്എൻഡിപി ഔദ്യോഗിക വിഭാഗവുമായി തെറ്റിയാണ് ഇവർ പുതിയ സംഘടന രൂപീകരിച്ചത്.

ഗുരു ധർമ്മ പ്രചാരണ സഭയും ബാംഗ്ലൂരിൽ സജീവമാണ്. വളരെക്കാലം ശ്രീ നാരായണ സമിതിയിൽ പൂജാരിയായിരുന്ന മനോജ് കെ വിശ്വനാഥ് അവിടെനിന്നു മാറിയതിനു ശേഷമാണ് ബാംഗ്ലൂരിൽ ഗുരു ധർമ്മ പ്രചാരണ സഭ ആരംഭിച്ചത്. ശ്രീ നാരായണ സമിതിയിലെ കെ രാജേന്ദ്രൻ്റെ മകൾ മീനയും അഡ്വ. തങ്കപ്പനുമായിരുന്നു ആദ്യകാല ഭാരവാഹികൾ. പിന്നീട് ഈ സംഘടനയും പിളർന്നു. മീനയുടെയും തങ്കപ്പന്റെയും നേതൃത്വത്തിൽ ഔദ്യോഗിക വിഭാഗവും മത്തിക്കരയിൽ മറ്റൊരു ഗ്രൂപ്പും നിലവിൽ വന്നു. 2021 മെയ് 8നായിരുന്നു മീനയുടെ അകാല വിയോഗം.

ട്രാഫിക് പോയിൻ്റുകളിൽ കൈ നീട്ടിയെത്തുന്ന യാചകരെ ഞാൻ ഒരിക്കലും നിരാശരാക്കാറില്ല. ജനന വൈരൂപ്യം കൊണ്ടും ജീവിത സാഹചര്യം കൊണ്ടും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുമ്പോഴും മാന്യത കാത്തുസൂക്ഷിക്കുന്നവരും കൂട്ടത്തിലുണ്ട്. ബാംഗ്ലൂർ എം ജി റോഡിലെ പാർക്കിംഗ് സ്ഥലത്ത് യാചി ക്കുന്ന ഒരു വൃദ്ധനെ പലപ്പോഴും ഞാൻ കാണാറുണ്ട്. പത്തും ഇരുപത്തഞ്ചും പൈസ ഞാൻ നൽകിയിരുന്നു. ഒരു ദിവസം ചില്ലറയില്ലാത്തതിനാൽ ഞാൻ ഒരു രൂപയാണു കൊടുത്തത്. വണ്ടി മുന്നോട്ടു എടുക്കുമ്പോൾ അയാൾ എന്നെ നോക്കി കൈയുയർത്തി എന്തോ പറയുന്നുണ്ടായിരുന്നു. കാറിൻ്റെ ഗ്ലാസ് താഴ്ത്തിയ എന്റെ നേരെ ഒരു രൂപ നീട്ടി. അറിയാതെയാണു ഞാൻ ആ ഒരു രൂപ നൽകിയത് എന്നു കരുതിയാണ് രൂപ തിരിച്ചുതരാൻ തയ്യാറായത്. ഈ സംഭവം എന്നെ ഏറെ സ്വാധീനിച്ചിരുന്നു.

റോഡിൽ കാറിനരികിൽ സാധനങ്ങൾ വിൽക്കാനെത്തുന്ന കുട്ടികളെ വെറുതെ മടക്കി അയക്കാൻ പ്രയാസമായിരിക്കും. തങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങളായിരിക്കും അവരുടെ കൈയിലുണ്ടാവുക. സാധനം വാങ്ങിക്കാതെ പണം നൽകിയാൽ അവർ സ്വീകരിക്കില്ല. ഞങ്ങൾക്കു വെറുതെ പണം വേണ്ട എന്നായിരിക്കും മറുപടി. ചെറിയ തുകയേ സമ്പാദിക്കാൻ പറ്റുകയുള്ളൂ എങ്കിലും അനർഹമായ സഹായം സ്വീകരിക്കാത്ത ചില കുട്ടികളുടെ പ്രവൃത്തിയും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 2020ലെ കൊറോണയെന്ന മഹാമാരിക്കുശേഷം യാചകർക്ക് ഒന്നും കൊടുക്കാൻ പറ്റാത്ത അവസ്ഥ എന്നെ വേദനിപ്പിക്കുന്നുണ്ട്.

1993ൽ ആൽഫ എന്ന പേരിൽ ബാംഗ്ലൂർ ബൊമ്മനഹള്ളി യിൽ ഞാൻ ഒരു ഗാർമെൻ്റ്സ് ഫാക്‌ടറി ആരംഭിച്ചിരുന്നു. നൂറ് തയ്യൽ മെഷീനും നൂറ്റമ്പതിൽപ്പരം ജോലിക്കാരുമുണ്ടായിരുന്നു ആൽഫയിൽ. ഇതിനിടയിലാണു പ്ലേഗ് വില്ലനായത്. 1994ൽ ഇന്ത്യ യിൽ പടർന്നു പിടിച്ച പ്ലേഗ് ഗാർമെൻ്റ്സ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിച്ചു. വിദേശ ഓർഡറുകൾ നിലച്ചതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ 1995ൽ ഞാൻ ഫാക്‌ടറി വിറ്റു.

പിന്നീട് 1999ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നാട്ടിൽ ആരംഭിച്ച സ്റ്റോൺ ക്രഷറിൻ്റെ അവസ്ഥയും ഇതുതന്നെയാണ്. കല്ലിക്കണ്ടിയിൽ എനിക്കു കൂറെ സുഹൃത്തുക്കളുണ്ട്. നാണു മാസ്‌റ്റർ, ദാമു മാസ്‌റ്റർ, മനോജ് മാസ്‌റ്റർ, അനിൽ കുമാർ, റിജു, കല്ലിൽ ബാബു, റെജി, മുത്തു, സനിൽ, സന്തോഷ്, സുനി, സനിൽ, സുരൻ, ഷിനോജ്, മുരളി, രാജീവൻ, ദിനേശൻ, പി രാജീവൻ, പ്രജീഷ്, ബിനിഷ്, കരിം, അസിസ്, ലിഞ്ജു, ഷിമുൻ, രാജീവൻ തുടങ്ങിയവർ. ഇവരിൽ ചിലരുടെ നിർബന്ധമാണു സ്റ്റോൺ ക്രഷർ തുടങ്ങാൻ കാരണം.

ചെണ്ടയാട്ടെ ജയൻ്റെ പാട്യം പഞ്ചായത്തിൽപ്പെട്ട നവോദയാക്കുന്നിലുള്ള സ്ഥലത്താണു ക്രഷറി തുടങ്ങിയത്. ലൈസൻ സിനായി ഞാൻ പെടാപ്പാടു പെട്ടിരുന്നു. പാനൂർ മേഖലയിലെ ചില രുടെ നിർദേശ പ്രകാരമാണ് ഇടതുപക്ഷം ഭരിക്കുന്ന പാട്യം പഞ്ചായത്ത് അധികൃതർ ക്രഷറി ലൈസൻസിനായുള്ള എന്റെ അപേക്ഷയിന്മേലുള്ള തുടർ നടപടികൾ നീട്ടിക്കൊണ്ടു പോയത്. കേരളത്തിൽ സംരംഭം തുടങ്ങുന്നവരെ തുരങ്കം വെയ്ക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ കുട്ടുകെട്ടിൻ്റെ യഥാർഥ മുഖം നേരിട്ട് അനുഭവിച്ച സന്ദർഭമായിരുന്നു ഇത്. പുതുതായി ഒരു സ്ഥാപനം തുടങ്ങാതിരിക്കാൻ ഇവർ ഒറ്റക്കെട്ടാണ്. ചില രാഷ്‌ടീയക്കളികൾക്ക് ഒടുവിലാണ് ലൈസൻസ് കിട്ടിയത്. ക്രഷറി ആരംഭിച്ചെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. അതുകൊണ്ട് നിർത്തി.

2009ലായിരുന്നു എൻ്റെ ആദ്യ അമേരിക്കൻ യാത്ര. അമേരിക്കയിലെ കർണാടക മക്കളകൂട്ട അക്കയുടെ ക്ഷണപ്രകാരമാണു ഞാൻ അമേരിക്കയിലെത്തിയത്. ടെക്‌സാസിൽ ലൗലി അമ്മയുടെ വീട്ടിലാണു താമസിച്ചത്. ഒർണാഡോവിലും വാഷിംഗ്‌ടൺ ഡീ സിയിലും പോയിരുന്നു. ദൂരെ നിന്നാണ് വൈറ്റ്ഹൗസ് കാണാൻ കഴിഞ്ഞത്. കാലിനു പരിക്കേറ്റതിനാൽ രണ്ടു മാസത്തെ പര്യടനം മൂന്നാഴ്ച്‌ച കൊണ്ട് അവസാനിപ്പിക്കേണ്ടിവന്നു. യാത്രാമധ്യേ ഫ്രാൻക്ഫർട്ട് എയർപോർട്ടിൽ വെച്ച് അപകടത്തിൽപ്പെട്ട യാത്രക്കാരനെ രക്ഷിക്കുന്നതിനിടയിലാണ് എൻ്റെ കാലിനു പരുക്കുപറ്റിയത്. പരുക്കു കാര്യമാക്കിയില്ലെങ്കിലും ദിവസേന വേദന കൂടിക്കൂടി വന്നു. അതോടെ ബാംഗ്ലൂരിലേക്കു മടങ്ങി. വീണ്ടും രണ്ടു തവണ കൂടി അമേരിക്കയിൽ പോയിട്ടുണ്ട്.

🟥

അടുത്ത അധ്യായം ▶ മനേഗെ ബന്നി

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. നഗരത്തിന്റെ...

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മു​ട്ടി​ലി​ഴ​ഞ്ഞ് റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് ക​യ​റി; ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം

അമ്പലപ്പുഴ: കളിക്കുന്നതിനിടെ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ...

കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ഡീസൽ വിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ബസ്...

വിദ്യാർഥിനിയുടെ ആത്മഹത്യ: കോളേജ് പ്രിൻസിപ്പൾ അറസ്റ്റിൽ

തിരുവനന്തപുരം: കന്യാകുമാരിയിലെ സ്വകാര്യ നഴ്‌സിങ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി...

വിമാനത്തിലേതിനു സമാനമായ സൗകര്യങ്ങള്‍; കേരള ആര്‍ടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: വിമാനത്തിലേതിനു സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ്...

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. നഗരത്തിന്റെ...

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മു​ട്ടി​ലി​ഴ​ഞ്ഞ് റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് ക​യ​റി; ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം

അമ്പലപ്പുഴ: കളിക്കുന്നതിനിടെ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ...

കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ഡീസൽ വിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ബസ്...

വിദ്യാർഥിനിയുടെ ആത്മഹത്യ: കോളേജ് പ്രിൻസിപ്പൾ അറസ്റ്റിൽ

തിരുവനന്തപുരം: കന്യാകുമാരിയിലെ സ്വകാര്യ നഴ്‌സിങ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി...

വിമാനത്തിലേതിനു സമാനമായ സൗകര്യങ്ങള്‍; കേരള ആര്‍ടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: വിമാനത്തിലേതിനു സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ്...

ബെംഗളൂരുവില്‍ മയക്കുമരുന്നുമായി ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ബൊമ്മനഹള്ളി, സിറ്റി മാർക്കറ്റ്, ഡിജെ ഹള്ളി,...

ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡ് അ​ഴി​മ​തി കേ​സ്: ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ത്യേ​ന്ദ​ർ ജെ​യി​ൻ അ​റ​സ്റ്റി​ൽ

ന്യൂഡൽഹി: എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. ഡൽഹി ജലബോർഡുമായി...

കള്ളക്കടൽ പ്രതിഭാസം: തിരമാല ഉയരും, എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ...

Related Articles

Popular Categories