വയനാടിനായി കൈകോർത്ത് ബെംഗളൂരു

ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികള്‍ എടുക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്‌കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.

നോര്‍ക്ക റൂട്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ഗൂഗിള്‍ മീറ്റില്‍ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പന്‍, എല്‍ദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരന്‍, റജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സിപിഎസി സെക്രട്ടറി ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സന്‍, സൗത്ത് വെസ്റ്റ് കേരളസമാജം പ്രസിഡന്റ് പ്രമോദ് വി, പൂജാരി മനോജ് വിശ്വനാഥന്‍, ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍ കോഡിനേറ്റര്‍ ജീവന്‍, സര്‍ജാപുര മലയാളി സമാജം സെക്രട്ടറി രാജീവ് കുന്തലഹള്ളി, കൈരളി കലാസമിതി പ്രസിഡന്റ് സുധാകരന്‍ രാമന്തളി, കേരള സമാജം സെക്രട്ടറി അജിത്ത് കോടോത്ത്, സുവര്‍ണ കര്‍ണാടക കേരളസമാജം പ്രസിഡന്റ് രാജന്‍ ജേക്കബ്, കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി, ജയ്‌ജോ ജോസഫ്, ഡോ. നകുല്‍ (എയ്മ), ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ്, തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.പി. പ്രദീപ്, മംഗളൂരു കേരള സമാജം സെക്രട്ടറി മാക്‌സിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നീ നഗരങ്ങളിലെ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനും വയനാട് കളക്ടറേറ്റും കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് അവരെ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സഹായം എത്തിക്കാനും യോഗം തീരുമാനിച്ചു.
<BR>
TAGS : WAYANAD LANDSLIDE | MALAYALI ORGANIZATION | NORKA ROOTS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക്...

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

Related Articles

Popular Categories