ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ എം.ക്യൂബ് ജൂലായ് 12 ന്

ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസറഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ ബോധവത്കരണവുമായി മുതുകാടും സംഘവും എം ക്യൂബ് പരിപാടിയുമായെത്തുന്നു. ജൂലായ് 12 ഞായറാഴ്ച വൈകിട്ട് 6.30ന് ഇന്ദിരാ നഗര്‍, ഇ.സി.എ ആഡിറ്റോറിയത്തിലാണ് പരിപാടി. മാജിക്കും മ്യൂസിക്കും മോട്ടിവേഷനും ഇഴകലര്‍ന്ന ഈ പരിപാടി ഐ.ഐ.പി.ഡി സംരംഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. ബാംഗ്ലൂര്‍ കേരള സമാജം, വിവിധ മലയാളി അസോസിയേഷനുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറുന്ന പരിപാടിയില്‍ മുതുകാടിനോടൊപ്പം പിന്നണിഗായകരായ ആര്‍.രവിശങ്കര്‍, ചിത്ര അരുണ്‍, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവരും വിസ്മയ പ്രകടനങ്ങള്‍ അവതരിപ്പിക്കും.

ഭിന്നശേഷി വിഭാഗത്തിനായി കാസറഗോഡ് ഒരുക്കുന്ന ഐ.ഐ.പി.ഡി പദ്ധതിയുടെ നിര്‍മാണത്തിന് 120കോടിയില്‍പ്പരം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. ഈ സംരംഭത്തിന്റെ ധനശേഖരണാര്‍ത്ഥം വിവിധ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചുവരികയാണ്.

തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് മടിക്കൈയില്‍ 30 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് കേരള സമാജം പ്രസിഡന്റ് ഹനീഫ് എം, ജനറല്‍ സെക്രട്ടറി റജികുമാര്‍ എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 90363 39194, 87926 87607

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ബ്ലൂം അവന്യൂ’; ഹരിതവത്കരണത്തിന്റെ ഭാഗമായി മൈസൂരു-മഗഡി റോഡിലെ 10 കിമീ ദൂരത്തിൽ 6000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ടണൽ റോഡ് പദ്ധതിക്കായി ഏകദേശം 300 മരങ്ങളും, ഇന്ദിരാനഗറിൽ...

തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ശക്തമായ ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി

മനില: തെക്കന്‍ ഫിലിപ്പീൻസിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ...

ആശങ്കയായി ഷിഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്....

ഓടുന്ന ട്രെയിനിൻ്റെ പടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു....

അധ്യായം 26 📖 ഡിസ്കോ ഡാന്‍സര്‍ 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂരും...

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍...

അധ്യായം 25 📖 കുറുപ്പാൾ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അധ്യാപക...

Related Articles

Popular Categories