പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ പ്രതികൾ മർദിച്ച് കൊലപ്പെടുത്തി. സെന്തുറൈക്ക് സമീപമുള്ള തളവായ് പോലിസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കടേശൻ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഒക്ടോബർ 29-നായിരുന്നു സംഭവം. രാത്രി പൊലീസ് കോൺസ്റ്റബിൾ രാജാകണ്ണും വെങ്കടേശനും പട്രോളിംഗ് നടത്തുന്നതിനിടെ സ്വകാര്യ സിമന്റ് ഫാക്ടറിക്ക് സമീപം മൂന്നുപേർ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരോട് അവിടെനിന്ന് മാറിപ്പോകാൻ ഇരുവരും മുന്നറിയിപ്പ് നൽകി.

പുലർച്ചെയോടെ ഇതേ സംഘം വിനായകർ ക്ഷേത്രത്തിന് സമീപം വീണ്ടും മദ്യപിക്കുന്നത് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ കോൺസ്റ്റബിൾ രാജാകണ്ണിനെ തടഞ്ഞുവയ്ക്കുകയും വെങ്കടേശനെ മർദിക്കുകയുമായിരുന്നു. മുഖത്തും തലയിലും ക്രൂരമായി മർദനമേറ്റ വെങ്കടേശൻ ബോധരഹിതനായി വീണു.

ഉടൻതന്നെ മറ്റു പോലീസുകാർ ചേർന്ന് വെങ്കടേശനെ സെന്തുറൈ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
SUMMARY: Home guard beaten to death after questioning public drinking; three arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പതാക പദവി നൽകും; മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക...

കർണാടക സർക്കാരിന്റെ 15,000 അധ്യാപക നിയമനം; അപേക്ഷ നവംബർ 16 വരെ നൽകാം

ബെംഗളൂരു: കർണാടകയിലെ സർക്കാർ പ്രാഥമിക, ഹൈസ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി...

വിനോദയാത്രക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു, നാല് പേരുടെ നില ഗുരുതരം

ബെംഗളൂരു: കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ ആഗുംബെയ്ക്ക് സമീപം കാറപകടത്തിൽ മെഡിക്കൽ വിദ്യാർഥി...

‘ഗ്യാനേഷ് കുമാറിന്റെ സഹായമില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ല’; രാഹുൽ ​ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും...

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പന; ഓച്ചിറയില്‍ 49കാരൻ അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയില്‍...

മത്സ്യവ്യാപാരിയുടെ ലൈസൻസ് പുതുക്കാൻ 5,000 രൂപ കൈക്കൂലി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ വിജിലൻസ് പിടികൂടി

കോഴഞ്ചേരി: മത്സ്യവ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മിമിക്രി കലാകാരൻ കൂടിയായ അയിരൂർ...

കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിന്...

ഉപരാഷ്ട്രപതിയുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ വൈദ്യുതി മുടങ്ങി; എൻജിനീയര്‍ക്ക് സസ്‌പെൻഷൻ

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയപ്പോള്‍ രണ്ട്...

Related Articles

Popular Categories