ടി-20 ക്രിക്കറ്റ്‌; ബം​ഗ്ലാദേശിനെതിരെ അനായാസ ജയവുമായി ഇന്ത്യ

ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ബം​ഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം 47 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ബാക്കിയാക്കി ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മായങ്ക് യാദവും നിതീഷ് കുമാർ റെഡ്ഡിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കരിയറിലെ ആദ്യ ഓവർ മെയ്ഡൻ എറിഞ്ഞാണ് മായങ്ക് തുടക്കമിട്ടത്.

ബം​ഗ്ലാദേശിന്റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർ ഇന്ത്യക്കായി സഞ്ജു-അഭിഷേക് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് രണ്ടോവറിൽ നേടിയത് 25 റൺസ്. 7 പന്തിൽ 16 റൺസെടുത്ത മിന്നും ഫോമിലായിരുന്ന അഭിഷേക് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ 14 പന്തിൽ 29 റൺസുമായി സ്കോറിം​ഗിന്റെ വേ​ഗം ഡബിളാക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിം​ഗിന് വിടുകയായിരുന്നു. 35 റൺസ് നേടിയ മെഹിദി ഹസന്‍ മിറാസ് ആണ് അവരുടെ ടോപ് സ്കോറർ. നജ്മുൾ ഹാെസൈൻ ഷാൻ്റോ 27 റൺസെടുത്തു. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി. 19.5 ഓവറിൽ 127 റൺസിന് ബം​ഗ്ലാദേശിൻ്റ ഇന്നിം​ഗ്സ് അവസാനിച്ചു. അർഷദീപ് സിം​ഗ്, വരുൺ ചക്രവർത്തി എന്നിവർ മൂന്നു വീതം വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിം​ഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

TAGS: SPORTS | TWENTY TWENTY
SUMMARY: India won against bangladesh in T 20

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories