കാന്താര സിനിമയിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

ബെംഗളൂരു: കാന്താര സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കര്‍ണാടകത്തിലെ കൊല്ലൂരിന് സമീപം ജഡ്കാലിലാണ് അപകടം നടന്നത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു സംഘം.

സ്‌കൂട്ടറുമായാണ് മിനി ബസ് കൂട്ടിയിടിച്ചത്. ജൂനിയർ താരങ്ങളും ടെക്‌നീഷ്യൻസും അടക്കം 20 പേരായിരുന്നു മിനി ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ ആറ് പേർക്ക് സാരമായ പരുക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പശ്ചിമഘട്ടത്തിൻ്റെ താഴ്‌വരയിലാണ് കാന്താരയുടെ ചിത്രീകരണം.

അടുത്തിടെ കൊല്ലൂരിലേക്ക് പോയ സിനിമാ സംഘം അവിടെ മുദൂരിനടുത്ത് ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇവിടെ നിന്നും മടങ്ങി പോകുന്നതിനിടെ മിനി ബസ് അപകടത്തില്‍ പെടുകയായിരുന്നു. ബസ് ജഡ്കലിന് സമീപം വെച്ച്‌ റോഡില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

TAGS : ACCIDENT | KARNATAKA
SUMMARY : Kanthara movie star bus met with an accident

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

ഡല്‍ഹി: കള്ളപ്പണ ഇടപാട് കേസില്‍ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും...

വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസ്സുക്കാരന്‍ മരിച്ചു

മലപ്പുറം: വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസ്സുക്കാരന്‍ മരിച്ചു. രാമംകുത്ത്...

ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍ ‘എന്റെ മകൾ മോനിഷ’ പ്രകാശനം ചെയ്തു 

ബെംഗളൂരു: നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ അന്തരിച്ച മോനിഷയെ കുറിച്ച്...

‘ജോർജുകുട്ടി ആളൊരു കുറുക്കനാണ്’! ആകാംക്ഷ നിറച്ച് ‘ദൃശ്യം 3’ ട്രെയ്‌ലർ പുറത്ത്

തിരുവനന്തപുരം: മലയാള സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'...

ഇടുക്കിയിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്, എട്ടുപേർക്ക് പരുക്കേറ്റു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. വരന്റെ സഹോദരിക്കും ഭർത്താവിനും...

മാതൃദിനാഘോഷവും കുടുംബ സംഗമവും നാളെ

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ മാതൃദിനാഘോഷവും കുടുംബ സംഗമവും നാളെ രാവിലെ...

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച അവസാനിച്ചു; പ്രഖ്യാപനം ഇന്നില്ല

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയിൽ ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ...

ട്രെയിനില്‍ ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയില്‍

കൊല്ലം: ട്രെയിനിൽ ആറ് വയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. കേരളത്തിലേക്ക് തീർത്ഥാടനത്തിനെത്തിയ...

Related Articles

Popular Categories