ശമ്പള കുടിശ്ശിക തീർപ്പാക്കിയില്ല; മാർച്ച്‌ 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക തീർപ്പാക്കൽ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി തങ്ങളുടെ ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ജീവനക്കാർ ആരോപിച്ചു. സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പളം ആർടിസി ജീവനക്കാർക്ക് സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഇതും നടപ്പാക്കിയിട്ടില്ല.

മാർച്ച് 22നകം സംസ്ഥാന സർക്കാർ ജീവനക്കാരുടെ അതേ ശമ്പളം തങ്ങൾക്കും നൽകിയില്ലെങ്കിൽ പണിമുടക്കുമായി മുമ്പോട്ട് പോകുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ പറഞ്ഞു. ഇക്കാര്യത്തിൽ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ഗതാഗത വകുപ്പിന് കത്ത് നൽകി. 2021 ലെ പണിമുടക്കിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: KARNATAKA | KSRTC
SUMMARY: Karnataka Transport staff plan strike on March 25

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു

ഡൽഹി: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ സൈനികന് സ്വന്തം ഗ്രാമത്തില്‍ വെടിയേറ്റു. ഉത്തർപ്രദേശിലെ...

ഐഒഎ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പി ടി ഉഷ

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറിയും ഗുരുതരമായ പെരുമാറ്റച്ചട്ട...

ഗാനലോകത്തേക്ക് സ്വാഗതം: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ‘വയലും വയമ്പും’ മെഗാ ഷോയിൽ ഗായകർക്ക് അവസരം

ബെംഗളൂരു: ഓൺസ്റ്റേജ് ജലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വയലും വയമ്പും' പരിപാടിയിൽ പങ്കെടുക്കാൻ...

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. ഇന്ന് പവന് 520 രൂപയുടെ...

അസമിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

ദിസ്പുർ: അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. കൊൽക്കത്തയിൽ നിന്ന്...

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം; ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ...

മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെ മഴവെള്ള പാച്ചില്‍; മൂന്ന് മലയാളികളടക്കം എട്ടു പേര്‍ മരിച്ചു

കോഴിക്കോട്: മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു....

ബെംഗളൂരുവിൽ വീട് കേന്ദ്രീകരിച്ച് അനധികൃത ദീപാവലി പാർട്ടി: സംഘാടകർക്കെതിരെ കേസ്

ബെംഗളൂരു: അനുമതിയില്ലാതെ വീട്ടിൽ സ്വകാര്യ ദീപാവലി പാർട്ടിയും ലഹരി ഉപയോഗവും സംഘടിപ്പിച്ച...

Related Articles

Popular Categories