ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് എം.എസ്. രാമയ്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സമാജം ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
സമാജം പ്രസിഡന്റ് ആര്. മുരളീധര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത് കുമാര്‍ നായര്‍, ജോയിന്റ് സെക്രട്ടറിമാരായ മുരളി സി.പി., വിശ്വനാഥന് പിള്ള, ട്രഷറര്‍ ബിജു ജേക്കബ്, വൈദ്യസഹായ നിധി ചെയര്മാന് രവികുമാര്‍, കണ്‍വീനര്‍ ഏഡന്‍സ്, കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രന്, വിശ്വംഭരന്, രാകേഷ്, ബാലന്, അനില്‍ കുമാര്‍ സുധീന്ദ്രന്‍, അശോകന് കെ.പി., ബാബു സി.കെ., അശോക് കുമാര്‍, സുധീര്‍, ഗോപിനാഥന് നായര്‍, സുജാതന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ക്യാമ്പില്‍ രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ നിര്‍ണയം, ഇ.സി.ജി. പരിശോധന എന്നിവ നടത്തി.
SUMMARY: Kerala Samajam organized a Bengaluru Northwest Medical Camp
















