തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 140 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,880 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 1,120 രൂപയുടെ കുറവുണ്ടായി. 1,11,040 രൂപയായാണ് പവന്റെ വില കുറഞ്ഞത്. അതേസമയം, ആഗോളവിപണിയിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെളളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.
SUMMARY: Gold rate is decreased
















