കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിക്കുവേണ്ടി തിരച്ചില്‍ തുരുകയാണ്. അപകടത്തിൽപ്പെട്ട രണ്ട് പേരെ ആശുപത്രിയിലെത്തിച്ചു. ഫയർഫോഴ്സ് യൂണിറ്റും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. സംഭവസ്ഥലത്ത് നിന്ന് ആളുകളെ മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞതായി റിപ്പോര്‍ട്ട്.
ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മൂന്ന് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. രണ്ടുദിവസം മുന്‍പും സ്ഥലത്ത് മണ്ണിടിഞ്ഞു വീണിരുന്നെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു. അശാസ്ത്രീയമായി മണ്ണെടുത്താണ് കെട്ടിടനിര്‍മാണമെന്നും ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
SUMMARY: Kozhikode landslide accident: Search continues for worker