ബെംഗളൂരു: ഡ്രൈവിംഗ് പരിശീലനത്തിനിടെ ഡ്രൈവർക്ക് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ബസ്റ്റാൻഡിൽ ഇടിച്ചു കയറി രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. നാലുപേർക്ക് പരുക്കേറ്റു ഹാവേരി ബസ്റ്റാൻഡിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സാവന്നൂർ സ്വദേശിയായ ഹസ്രത്ത് അലി ഇസ്മായിൽ എന്ന കുട്ടിയാണ് മരിച്ചത്. രാവിലെ ഏഴുമണിയോടെ ട്രെയിനി ഡ്രൈവറായ മഞ്ജുനാഥ് പ്ലാറ്റ്ഫോമിൽ ബസ് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവുട്ടിയതാകാം അപകടകാരണമെന്നാണ് നിഗമനം.
Karnataka’s reckless KSRTC bus driver!
At Haveri Central Bus Stand at 7am today
2yr old boy killed, three others hospitalised..driver on the run pic.twitter.com/oDa39o1a13
— Nabila Jamal (@nabilajamal_) April 1, 2026
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കർണാടക മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചിരുന്നു. ഹാവേരിയിൽ നിന്ന് ലക്ഷ്മേശ്വറിലേക്ക് പോകേണ്ട ബസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ നാലു പേരെ ഹാവേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SUMMARY: Toddler dies after bus crashes into crowd during driving lesson; four injured















