യുഡിഎഫില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം; ടേം വ്യവസ്ഥ പറ്റില്ലെന്ന് മാണി സി കാപ്പൻ

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയില്‍ തങ്ങളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ‘ടേം’ വ്യവസ്ഥയ്‌ക്കെതിരെ കടുത്ത അതൃപ്തിയുമായി മാണി സി. കാപ്പൻ. തനിക്കും അനൂപ് ജേക്കബിനും മുഴുവൻ സമയ (ഫുള്‍ ടേം) മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഫോർമുല പ്രകാരം ആദ്യ രണ്ടര വർഷം അനൂപ് ജേക്കബിനും, രണ്ടാമത്തെ ടേമില്‍ മാണി സി. കാപ്പനുമാണ് മന്ത്രിസ്ഥാനം നല്‍കാൻ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഈ രണ്ട് ടേം വ്യവസ്ഥ തനിക്ക് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കാപ്പൻ കടുത്ത ഭാഷയില്‍ പ്രതികരിച്ചു.

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മാണി സി. കാപ്പൻ ആവശ്യപ്പെട്ടു. ‘ഞാൻ ജയിച്ചാല്‍ പാലായില്‍ ഒരു മന്ത്രി ഉണ്ടാകുമെന്നാണ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോള്‍ പരസ്യമായി പ്രസംഗിച്ചത്. പാലായിലേക്ക് തിരിച്ചുവരുമ്പോള്‍ ഇങ്ങോട്ട് വന്ന കാറിലല്ല, കൊടിവെച്ച ഔദ്യോഗിക കാറിലായിരിക്കും വരിക എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ടീം യു.ഡി.എഫ്’ എന്നല്ലേ അവർ പറയുന്നത്, അങ്ങനെയെങ്കില്‍ താനും അതിന്റെ ഭാഗമല്ലേ?’ – കാപ്പൻ ചോദിച്ചു. പാലാ ബിഷപ്പ് ഹൗസില്‍ താൻ എത്തിയത് ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ സഹായം അഭ്യർത്ഥിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റ എം.എല്‍.എമാരുള്ള കക്ഷികള്‍ക്ക് ഫുള്‍ ടേം നല്‍കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

SUMMARY: Dispute over ministerial posts in UDF intensifies; Mani C Kappan says term system is not possible

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

50-ാമത് വയലാര്‍ പുരസ്കാരം ആര്‍ രാജശ്രീക്ക്

തിരുവനന്തപുരം: 2026ലെ വയലാർ രാമവർമ്മ മെമ്മോറിയല്‍ സാഹിത്യ അവാർഡ് ആർ. രാജശ്രീയ്ക്ക്....

സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

നവവധുവിന് നേരെ സ്ത്രീധന പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കൊല്ലം: നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം...

കരുതലിന്റെ സ്പർശമായി പ്രോജക്ട് ഷെൽട്ടർ മൂന്നാം വർഷത്തിലേക്ക്;  50 വീടുകൾ കൈമാറി, അടുത്ത വര്‍ഷത്തിനുള്ളില്‍ 50 വീടുകൾ കൂടി

ബെംഗളൂരു: സ്വന്തമായി ഒരു കൂരയെന്നത് സ്വപ്നം മാത്രമായവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പുതിയൊരു...

രണ്ടാം വളവില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുലർച്ചെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം...

ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ഒടുവില്‍ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗണ്‍സിലർ ആർ ശ്രീലേഖ രാജി...

കമാനങ്ങളില്ലാത്ത വീട്

രമാ പ്രസന്ന പിഷാരടി കമാനങ്ങളൊന്നുമില്ലാത്ത സാധാരണ വീടായിരുന്നു അത്. ആദ്യം വന്നവർ ചോദിച്ചു, ഇത് സ്വന്തം...

വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും...

Related Articles

Popular Categories