വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചു; ഒമ്പത് പേർക്കെതിരെ കേസ്

ബെംഗളൂരു: റാഗിംഗിന്റെ പേരിൽ ജൂനിയർ വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ച ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജിലാണ് സംഭവം. ഒന്നാം വർഷ ക്ലിനിക്കൽ സൈക്കോളജി വിദ്യാർഥി ആണ് റാഗിംഗിന് ഇരയായത്.

കഴിഞ്ഞ ദിവസം വിദ്യാർഥിയോട് മുറിയിലേക്ക് ഒറ്റക്ക് വരാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മുറിയിലേക്ക് പോയ സിദായത്തിനെ ഇവർ പൂട്ടിയിട്ടു. തുടർന്ന് മുറിക്കുള്ളിൽ നിന്ന് ഉച്ചത്തിൽ പാടാനും നൃത്തം ചെയ്യാനും ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം മാനേജ്മെന്റിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ ഒമ്പത് പേരും ചേർന്ന് വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഷിബിൻ, അസിം, ആദം, ഫഹദ്, അതുൽ, ദിലീപ്, അബ്ബൽ, അമൽ കൃഷ്ണ, സാജിദ് എന്നിവർക്കെതിരെ സൂറത്ത്കൽ പോലീസ് കേസെടുത്തു. ഇവരിൽ ചിലർ മലയാളികളാണെന്നാണ് വിവരം. പരുക്കേറ്റ വിദ്യാർഥിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ ഒമ്പത് വിദ്യാർഥികളെയും കോളേജ് അധികൃതർ ഡീബാർ ചെയ്തു.

TAGS: BENGALURU | RAGGING
SUMMARY: Nine senior students booked for ragging junior students

Hot this week

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ...

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

കലാവേദി വാർഷികം ഇന്ന്

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം ഇന്നു വൈകിട്ട് 6 മുതല്‍ മാറത്തഹള്ളി...

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല്...

Related Articles

Popular Categories