ബെംഗളൂരു: എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ. യുടെ ഏറ്റവും പുതിയ നോവലായ ‘മന്ത്രിക്കുന്ന യന്ത്രങ്ങ’ളുടെ പ്രകാശനം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഇന്ദിരാനഗറിലെ റോട്ടറി ഹാളില്‍ നടക്കും. വിജയ കര്‍ണാടക അസിസ്റ്റന്റ് എഡിറ്റര്‍ മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. അധ്യാപികയും സംസ്‌കൃത പണ്ഡിതയുമായ ഡോ. സുധ കെ. കെ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. ഇന്ദിര പറക്കാട്ട് പുസ്തകം പ്രകാശനം ചെയ്യും. കവിയും സംഗീതജ്ഞയുമായ നീതു കുറ്റിമാക്കല്‍ പുസ്തകം ഏറ്റുവാങ്ങും.
ചടങ്ങില്‍ ബെംഗളൂരുവിലെ കവികള്‍ കവിതകള്‍ അവതരിപ്പിക്കും. വിവിധ മേഖലകളിലെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ യുവപ്രതിഭ ഓസ്റ്റിന്‍ അജിത്തിനെ ആദരിക്കും.
പ്രേംരാജ് കെ. കെ.യുടെ മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായ അവതരണശൈലിയും പ്രമേയവുമാണ് ‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ എന്ന നോവലിന്റെ പ്രത്യേകതയെന്ന് സംഘാടകര്‍ അറിയിച്ചു. പ്രകാശനദിനം മുതല്‍ പുസ്തകം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9886910278.
SUMMARY: Novel release tomorrow.















