മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥശിശു സഹപാഠിയുടേത്; ഡിഎൻഎ ഫലം പുറത്ത്

പത്തനംതിട്ട: പ്ലസ് ടു വിദ്യാർഥിനിയായ 17കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎന്‍എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18കാരന്‍ വെളിപ്പെടുത്തി. 18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായം. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

നവംബറിലാണ് പനി ബാധിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22നാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം പെണ്‍കുട്ടി മറച്ചുവച്ചതാണെന്നും പോലീസ് കരുതുന്നു. പെണ്‍കുട്ടി ഗർഭിണിയായിരുന്നെന്ന് ബന്ധുക്കള്‍ക്കും അറിവുണ്ടായിരുന്നില്ല എന്നാണ് വിവരം.

TAGS : PATHANAMTHITTA
SUMMARY : The unborn child of the deceased student’s classmate; DNA results are out

Hot this week

വയനാടിന് പുറമെ കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

കൊല്ലം: വയനാടിന് പുറമെ കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികളിലാണ്...

എഥനോള്‍ ചേര്‍ത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് എഥനോള്‍ ചേർത്ത പെട്രോളിന് പൂർണ്ണമായ എക്സൈസ് നികുതി ഇളവ്...

സിസിടിവിയിലേക്ക് സ്പ്രേ പെയിന്റടിച്ചു, ​ഗ്യാസ് കട്ടറുപയോ​ഗിച്ച് തുറക്കുന്നതിനിടെ എടിഎം മെഷീന് തീപിടിച്ചു; കർണാടകയിൽ രണ്ടിടത്ത് എടിഎം കവർച്ചാശ്രമം

ബെംഗളൂരു: സംസ്ഥാനത്ത് എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചാശ്രമം. വിജയനഗരയിലും കൊപ്പളയിലുമായി...

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന്...

ബൈക്കിലെത്തിയ സംഘം ജിം ഉടമയെ വെടിവെച്ചുകൊന്നു

ച​ണ്ഡീ​ഗ​ഡ്: ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ഹാൻസിയിൽ ബൈക്കിലെത്തിയ സംഘം ജിം ഉടമയെ...

കാരുണ്യ ബെംഗളൂരു പഠന സഹായ വിതരണം

ബെംഗളൂരു: കാരുണ്യ ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായ വിതരണം...

നിപ സ്ഥിരീകരിച്ച രോഗിയുടെനില ഗുരുതരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍...

ആരോഗ്യ പ്രശ്‌നം; സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വീണ നാളെ ഹാജരാകില്ല

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ വീണ നാളെ ഹാജരാകില്ല....

Related Articles

Popular Categories