ഹോക്കി ഇതിഹാസം താരം എം എം സോമയ്യയുടെ മോഷണം പോയ മെഡലുകൾ പോലീസ് വീണ്ടെടുത്തു; രണ്ടു പേർ പിടിയിൽ

ബെംഗളൂരു: മുൻ ഹോക്കി താരം എം എം സോമയ്യയുടെ മോഷണം പോയ ഒളിമ്പിക്‌സ്‌ സ്വർണമടക്കമുള്ള മെഡലുകൾ തിരിച്ചുകിട്ടി. മോഷണം നടത്തിയ പ്രതികളെ ഇന്ദിരാനഗർ പോലീസ് പിടികൂടി. മാണിക്യ എന്ന മാണിക്കന്തൻ (31), ഭരത് എന്ന ഡാർലി (25) എന്നിവരാണ് അറസ്റ്റിലായത്.

ന്യൂ തിപ്പസാന്ദ്രയിലെ വീട്ടിൽ നിന്ന്‌ ഒക്‌ടോബർ 28 നാണ്‌ മെഡലുകൾ മോഷണം പോയത്‌. സോമയ്യയും കുടുംബവും കുടഗിൽ പോയ അവസരത്തിലായിരുന്നു മോഷണം. അന്നേ ദിവസം രാവിലെ 7.15-ഓടെ അയൽവാസിയായ നാരായണൻ, വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സോമയയെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് അയൽവാസിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒക്ടോബർ 28 പുലർച്ചെ 2.34-ന് രണ്ട് പേർ വാതിൽ തകർത്ത് അകത്തേക്ക് പ്രവേശിക്കുന്നത് വ്യക്തമായത്.

1980-ലെ മോസ്കോ ഒളിമ്പിക്സിലെ സ്വർണ്ണ മെഡൽ (പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ലഭിച്ച അവസാന ഒളിമ്പിക് സ്വർണ്ണം), 1982 ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ, 1986 ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ, 1982 ആംസ്റ്റർഡാം ചാമ്പ്യൻസ് ട്രോഫിയിലെ വെങ്കല മെഡൽ എന്നിവയുൾപ്പെടെ ആകെ 8 മെഡലുകളാണ്  പോലീസ് വീണ്ടെടുത്തത്. മെഡലുകൾക്ക് പുറമെ മോഷണം പോയ ഒളിമ്പിക് കിറ്റ് ബാഗ്, കാമറ, കുടകിലെ പരമ്പരാഗത കത്തി (Kodava dagger) എന്നിവയും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

നവംബർ ഒമ്പതിന്‌ രാമനഗരയിൽ നിന്നാണ്‌ പ്രതികൾ പിടിയിലായത്‌. വിശദമായ ചോദ്യം ചെയ്യലിൽ സോമയ്യയുടെ വീട്ടിലെ മോഷണം ഏറ്റുപറഞ്ഞു. മുഖ്യപ്രതിയായ മാണിക്യ കർണാടകയിലും തമിഴ്നാട്ടിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഭരത് കൊലപാതക-മോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കേസിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റൊരു പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: Police have recovered the stolen medals of hockey legend M. M. Somayya; two people have been arrested.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം 15ന്; ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം നവംബർ 15ന്...

ശബരിമല തീര്‍ത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍...

14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ...

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍; സ്കൂളുകള്‍ 18-ന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബർ 8-ന്...

മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത് ദേശീയപാത 73-ൽ ഗൂഡ്സ് ടെമ്പോയും...

സ്കൂട്ടറില്‍ 5 പേരുമായി യാത്ര; വിദ്യാര്‍‌ഥികള്‍ക്ക് 2500 രൂപ പിഴ, വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർഥികളുടെ സ്കൂട്ടർ യാത്രയില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....

പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍

ഡൽഹി: പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുന്‍ ഉപരാഷ്ടപതി ജഗ്ദീപ് ധന്‍ഖറെ...

പ്രഥമ ബിച്ചുതിരുമല പുരസ്കാരം പ്രശസ്ത നടൻ പത്മശ്രീ മധുവിന്

തിരുവനന്തപുരം: ഗാനചരയിതാവും ദേശീയ ബാലതരംഗം രക്ഷാധികാരി കൂടിയായ ബിച്ചു തിരുമലയുടെ സ്മരണാര്‍ത്ഥം...

Related Articles

Popular Categories