കനത്ത മഴ; മൂന്ന്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലകളിലെ മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. എന്നാല്‍ പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. നാളെയും മറ്റന്നാളും അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Etxremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഓറഞ്ച് അലര്‍ട്ട്

24/10/2026: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍

26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

മഞ്ഞ അലര്‍ട്ട്

24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ്

26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്

27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
SUMMARY: Red Alert: Holiday for Madrasas and Tuition Centers in Wayanad and Malappuram Districts Tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലിൽ രഹസ്യ കോഡ്, ഉറുദു കുറിപ്പ്, പാക് കറൻസി; ജമ്മു അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രാവിനെ പിടികൂടി

ജമ്മു: ഇന്ത്യ–പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ വസ്തുക്കളുമായി കണ്ടെത്തിയ പ്രാവിനെ...

രാത്രി ബന്ദിപ്പുർ ചെക്ക്‌പോസ്റ്റിൽ കുടുങ്ങി കേരള ആർ.ടി.സി ബസ്; മന്ത്രി സിദ്ദിഖിന്റെ ഇടപെടലിൽ യാത്രാതടസ്സം നീങ്ങി

ബെംഗളൂരു: ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയ കേരള ആർ.ടി.സി ബസ് യാത്രക്കാർക്ക് തുണയായി മന്ത്രി...

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് പരുക്ക്

കോഴിക്കോട്: കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

പുള്ളിപ്പുലി രക്ഷാപ്രവർത്തനത്തിനിടെ വെറ്ററിനറി ഡോക്ടർക്ക് മർദനം; 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിൽ പുള്ളിപ്പുലിയെ രക്ഷിക്കുന്നതിനിടയിൽ സർക്കാർ വെറ്ററിനറി ഡോക്ടർക്ക്...

കനത്ത മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ...

3,000 തൊഴിലവസരങ്ങൾ; കോലാറിൽ 1,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ വേമഗലിൽ 1,000 കോടി രൂപയുടെ പുതിയ...

അതുരാലയത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കേരളസമാജം

ബെംഗളൂരു: മേടഹള്ളിയിലെ ഡ്രീം ഇന്ത്യ നെറ്റ്‌വർക്ക് കെയർ ഹോമിന് ഓക്സിജൻ കൺസന്റേറ്റർ...

‘കന്നഡിഗർക്ക് പ്രഥമ പരിഗണന’: തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന...

Related Articles

Popular Categories