വോട്ടർപട്ടികയിലെ എസ്ഐആർ; പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണം-എൻ. എ. ഹാരിസ് എംഎല്‍എ

ബെംഗളൂരു: രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ നട്ടെല്ലാണ് കൃത്യവും സുതാര്യവുമായ വോട്ടർപട്ടികയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന എസ്ഐആർ അതിനുള്ള പ്രധാന ഘട്ടമാണെന്നും പട്ടികയിലെ പങ്കാളിത്തം ഉറപ്പാക്കാൻ ഓരോ പൗരന്മാരും ജാഗ്രത കാണിക്കണമെന്നും ശാന്തിനഗർ എംഎൽഎയും ബിഡിഎ ചെയർമാനുമായ എൻഎ ഹാരിസ് പറഞ്ഞു. മലബാർ മുസ്‌ലിം അസോസിയേഷൻ സംഘടിപ്പിച്ച തൊണ്ണൂറാം വാർഷിക സ്വാഗതസംഘം കമ്മിറ്റിയുടെ സ്‌നേസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർപട്ടികയിൽ പേര് ചേർക്കൽ, ഒഴിവാക്കൽ, തിരുത്തൽ എന്നിവ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. പുതിയ 18 വയസ്സ് തികഞ്ഞവർ, സ്ഥലം മാറിയവർ, പേര് നഷ്ടപ്പെട്ടവർ തുടങ്ങി എല്ലാവരും എസ്ഐആർ പ്രക്രിയയിൽ സജീവമായി പങ്കാളികളാവണം. ഒരു വോട്ട് പോലും നഷ്ടപ്പെടാതിരിക്കാനും വ്യാജവോട്ട് ഇല്ലാതാക്കാനും എസ്ഐആർ സഹായിക്കും. അതിനാൽ ബൂത്ത് ലെവൽ ഓഫീസർമാരുമായി സഹകരിച്ച് ആവശ്യമായ രേഖകൾ സമയബന്ധിതമായി നൽകുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് ഡോ. എൻ. എ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി. ഉസ്‌മാൻ അധ്യ ക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി സിറാജ് സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരിസ് നാലപ്പാട്, എൻ എ അബ്‌ദുല്ല, ട്രഷറർ കെ.എച്ച് ഫാറൂഖ്,അഡ്വ ശക്കീൽ അബ്‌ദുറഹ്‌മാൻ, മുഹമ്മദ് തൻവീർ, ഖത്തീബ് മുഹമ്മദ് ഇസ്മാഈൽ ഫൈസി, പി.എം അബ്ദുൽ ലത്തീഫ് ഹാജി, അബ്ദുൽ അസീസ് എംപയർ, ശക്കീർ ഐറിസ്, ശംസുദ്ധീൻ കൂടാളി, സുബൈർ കായക്കൊടി, പി.എം. മുഹമ്മദ് മൗലവി, ശബീർ ടി സി, ശംസുദ്ദീൻ അനുഗ്രഹ, എ കെ കബീർ, എ കെ അശ്രഫ്‌ ഹാജി, ഈസ്സ, അയാസ്‌, നൗഷാദ്‌ സി കെ തുടങ്ങിയവർ പ്രസംഗിച്ചു. തൊണ്ണൂറാം വാർഷികം സമ്പൂർണ്ണ വിജയത്തിലെത്തിച്ച പ്രവർത്തകരെ യോഗം ആദരിച്ചു. സെക്രട്ടറി കെ.സി. അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
SUMMARY: SIR in the voter list; Full participation should be ensured-N. A. Harris MLA

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുല്ലപ്പെരിയാര്‍; സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്തംബര്‍ ഒന്നിന് അണക്കെട്ട് സന്ദര്‍ശിക്കും

തിരുവനന്തപുരം: സമഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ടില്‍...

ആലപ്പുഴയില്‍ ‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

ആലപ്പുഴ: കായംകുളം പുള്ളിക്കണക്കില്‍ മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച...

സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിക്കില്ല; പിന്മാറി ‘പെൻഗ്വിൻ ഇന്ത്യ’

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

Related Articles

Popular Categories