കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍; പ്രതി രക്ഷപ്പെട്ടു

കോഴിക്കോട് പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കാര്‍ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാര്‍ പോലീസിനെ ആക്രമിച്ച ശേഷം പോലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു

എറണാകുളം ഞാറയ്ക്കലില്‍ നിന്ന് മോഷണം പോയ കാര്‍ അന്വേഷിച്ചാണ് പോലീസ് പൂളങ്കരയിലെത്തിയത്. പ്രതിയായ ഷിഹാബിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബഹളം വച്ചത്. ഇതുകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇത് കാര്‍ മോഷണക്കേസ് പ്രതിയാണെന്ന് പോലീസ് പറയാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇവര്‍ പോലീസുകാരേയും വാഹനത്തേയും ആക്രമിക്കുകയായിരുന്നു.

കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ ഞാറയ്ക്കല്‍ പോലീസ് പന്തീരങ്കാവ് പോലീസിനെ വിവരമറിയിച്ചു. പന്തീരങ്കാവ് പോലീസും സ്ഥലത്തെത്തി നാട്ടുകാര്‍ക്ക് നേരെ ലാത്തിവീശുകയും നാട്ടുകാരെ സംഭവസ്ഥലത്തുനിന്നും പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു. ഞാറയ്ക്കല്‍ പോലീസിന്റെ പരാതിയില്‍ നൂറോളം നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തി, പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രണ്ടാം വളവില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുലർച്ചെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം...

ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ഒടുവില്‍ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗണ്‍സിലർ ആർ ശ്രീലേഖ രാജി...

കമാനങ്ങളില്ലാത്ത വീട്

രമാ പ്രസന്ന പിഷാരടി കമാനങ്ങളൊന്നുമില്ലാത്ത സാധാരണ വീടായിരുന്നു അത്. ആദ്യം വന്നവർ ചോദിച്ചു, ഇത് സ്വന്തം...

വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും...

മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം. ആഭ്യന്തര മന്ത്രി...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍...

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

Related Articles

Popular Categories