ബെംഗളൂരു: ചിക്കമഗളൂരു ഹുനസെഹള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഹാവേരി സ്വദേശി യല്ലപ്പ (45) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ജോലിയാവശ്യത്തിനാണ് യല്ലപ്പ ഹുനസെഹള്ളിയില്‍ താമസമാക്കിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ കാട്ടാന ആക്രമണം തടയാൻ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ കണ്ട് പരിഹാരം ഉറപ്പു നൽകി. എസ്പി ജിതേന്ദ്ര കുമാർ ദയാമയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ശിവമോഗയിലേക്ക് മാറ്റി.
SUMMARY: Wild elephant attack; Plantation worker dies in Chikkamagaluru
SUMMARY: Wild elephant attack; Plantation worker dies in Chikkamagaluru















