കണ്ണൂർ: ജപ്പാനില്‍ കാണാതായ മലയാളി യുവതിയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കന്‍വീട്ടില്‍ പ്രകാശന്റെയും ബീനയുടെയും മകള്‍ വി ദേവികയെയാണ് (22) ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജപ്പാനിലെ ഇഗലൊചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷനില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക. മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധിയില്‍ 6 മാസം മുമ്പാണു ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
SUMMARY: Woman from Kannur who went missing in Japan found dead after being hit by a train
















