കൂട്ടബലാത്സംഗം; കർണാടകയിൽ മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടക കുടക് വീരാജ്‌പേട്ട കുട്ടയ്ക്ക് സമീപം കേരള അതിർത്തിയിലെ നാഥംഗളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നാഥംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്.

നാഥംഗളയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരുപെൺകുട്ടിയെ അഞ്ചുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടികളെ കാറിൽ കയറ്റിയത്. പിന്നാലെ ഇവരുമായി നാഥംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച് ഒരു പെൺകുട്ടിയെ പ്രതികൾ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെൺകുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഇവരിൽനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ വിവരമറിഞ്ഞ് എത്തിയതും പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവര്‍ സഞ്ചരിച്ച കാർ നാട്ടുകാർ തടഞ്ഞിട്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും പിടിയിലായത്.
<BR>
TAGS : GANG RAPE | ARRESTED
SUMMARY : gang rape; Five people including Malayalees were arrested in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അയോധ്യയിൽ നിന്ന് നേപ്പാളിലേക്ക് ഇനി നേരിട്ട് ട്രെയിൻ; ‘സരയു-കമല എക്‌സ്പ്രസ്’ ഫ്ലാഗ് ഓഫ് ചെയ്തു

ലഖ്നൗ: ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള അയോധ്യ - ജനക്‌പൂർ ട്രെയിൻ...

നേപ്പാളിന് 15,000 കോടിയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: നേപ്പാളിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കുമായി 15,000 കോടി രൂപയുടെ...

കേരളസമാജം കർണാടക കന്നഡ, മലയാളം ഭാഷാ ക്ലാസുകൾക്ക് തുടക്കം

ബെംഗളൂരു: ഭാഷാപഠനത്തിനും സാംസ്കാരിക ഐക്യത്തിനും പ്രാധാന്യം നൽകി കേരളസമാജം കർണാടകയുടെ ബെംഗളൂരു...

മൈസൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായരുടെ മകനും...

വയലാറിന്റെ കാവ്യലോകത്തിന് ആദരവ്; ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ ഗാനസന്ധ്യ ശ്രദ്ധേയമായി

ബെംഗളൂരു: അനശ്വര കവി വയലാർ രാമവർമ്മയുടെ കാവ്യസൗന്ദര്യത്തിനും സംഗീത പ്രതിഭയ്ക്കും ആദരമർപ്പിച്ച്...

ബിസ്ലേരി കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി കമ്പനി

മുംബൈ: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ...

പ്രത്യേക പരീക്ഷ നടത്തണം, കാലടിയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍...

Related Articles

Popular Categories