ജാതി സെൻസസ് റിപ്പോർട്ട്‌; മണിക്കൂറുകൾ ചർച്ച ചെയ്തിട്ടും അന്തിമ തീരുമാനമായില്ല

ബെംഗളൂരു: കർണാടക ജാതി സെൻസസ് റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ അന്തിമ തീരുമാനമായില്ല. മൂന്ന് മണിക്കൂർ മന്ത്രിസഭയിൽ റിപ്പോർട്ട്‌ ചർച്ച ചെയ്തെങ്കിലും വിവിധ വിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടായതിനെ തുടർന്ന് ചർച്ച മാറ്റിവെച്ചു. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ സംവരണ റിപ്പോർട്ട് എന്ന് വിളിക്കുന്ന റിപ്പോർട്ടിനെ ലിംഗായത്ത്, വൊക്കലിഗ മന്ത്രിമാർ എതിർത്തു. എന്നാൽ ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട മന്ത്രിമാർ സർവേ റിപ്പോർട്ട് തള്ളിക്കളയുന്നതിനെതിരെ രംഗത്ത് വന്നു.

റിപ്പോർട്ട് തള്ളിക്കളയുകയോ പഠനത്തിനായി മന്ത്രിസഭാ ഉപസമിതിക്ക് വിടുകയോ ചെയ്യണമെന്ന് ലിംഗായത്ത് മന്ത്രിമാർ സഭയിൽ ആവശ്യപ്പെട്ടു. പത്ത് വർഷം മുമ്പ് നടത്തിയ സർവേ കണക്കുകളുടെ അടിസ്ഥാനത്തിൽ നിലവിൽ സംവരണം തീരുമാനിക്കുന്നത് ശരിയല്ലെന്ന് വൊക്കലിഗ മന്ത്രിമാരും വ്യക്തമാക്കി. ഇരുവിഭാഗത്തോടും തങ്ങളുടെ അഭിപ്രായങ്ങൾ എഴുതിനൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളെല്ലാം പരിഗണിച്ച് മാത്രമേ അന്തിമതീരുമാനമെടുക്കൂ എന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും വ്യക്തമാക്കി.

TAGS: KARNATAKA | CASTE CENSUS
SUMMARY: Special cabinet meeting on caste census in Karnataka ends without any major decision

LEAVE A REPLY

Please enter your comment!
Please enter your name here