താത്കാലിക വി സി നിയമനം: ഗവര്‍ണറുടെ തീരുമാനം തെറ്റെന്ന് ഹൈക്കോടതി

Search
Siraj Daily
Siraj Daily
From the printതാത്കാലിക വി സി നിയമനം: ഗവര്‍ണറുടെ തീരുമാനം തെറ്റെന്ന് ഹൈക്കോടതി
നിയമനം ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ.

Published May 20, 2025 1:34 am | Last Updated May 20, 2025 1:34 amBy വെബ് ഡെസ്‌ക്
കൊച്ചി | കേരള സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലറായി ഡോ. ശിവപ്രസാദിനെ നിയമിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്ന് ഹൈക്കോടതി. എന്നാല്‍, ഈ മാസം 27ന് ശിവപ്രസാദിന്റെ കാലാവധി തീരുന്ന സാഹചര്യത്തില്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സമാന രീതിയില്‍ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ താത്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയും കോടതി തീര്‍പ്പാക്കി. സിസ തോമസിന്റെ കാലാവധിയും ഈ മാസം 27ന് അവസാനിക്കുകയാണ്. ഇരു സര്‍വകലാശാലകളിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. സര്‍ക്കാറിന്റെ ശിപാര്‍ശ പരിഗണിച്ച് മാത്രമേ പുതിയ നിയമനം നടത്താവൂ എന്ന് കോടതി വ്യക്തമാക്കി.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്നപ്പോഴാണ് ഇരു സര്‍വകലാശാലകളിലും താത്കാലിക വിസി നിയമനം നടന്നത്. സാങ്കേതിക സര്‍വകലാശാലാ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. സജി ഗോപിനാഥ് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം, പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സര്‍ക്കാര്‍ പാനല്‍ നല്‍കിയിരുന്നു. ഇത് അവഗണിച്ച് ഡോ. ശിവപ്രസാദിനെ ഗവര്‍ണര്‍ ഈ പദവിയില്‍ നിയമിക്കുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Hot this week

സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളിലൊരാളായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം...

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ...

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ...

വീണാ വിജയൻ ഉള്‍പ്പെട്ട സിഎംആര്‍എല്‍ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട...

‘അമ്മ’യിലെ പൊട്ടിത്തെറി: രാജിസന്നദ്ധത അറിയിച്ച്‌ ശ്വേതാ മേനോൻ

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തരകലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച്‌ പ്രസിഡന്റ് ശ്വേതാ...

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ്...

വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 19-കാരി പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ്...

പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസ്; യുവതികള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസില്‍ യുവതികള്‍ അറസ്റ്റില്‍....

Related Articles

Popular Categories