ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഡെലിവറി ഏജന്റ് മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി ഏജന്റ് മരിച്ചു. സൊമാറ്റോയിൽ ജോലി ചെയ്തിരുന്ന ഹാസൻ എസ്‌ബി‌എം ലേഔട്ട് സ്വദേശി ശരത് (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഹാസനിലെ ഭുവനഹള്ളിക്ക് സമീപമുള്ള നാഷണൽ ഹൈവേ-76 ന് സമീപമുള്ള ബൈപാസ് റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മറ്റൊരാൾക്ക്‌ പരുക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാസൻ ടൗണിൽ നിന്ന് നിന്ന് ഗെൻഡെഗട്ടിലേക്ക് ഡെലിവറി എത്തിക്കാൻ പോകുമ്പോഴാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് പോകുകയായിരുന്ന ബൈക്ക് ശരത് സഞ്ചരിച്ച ബൈക്കിലേക്ക് കൂട്ടിയിടിക്കുകയായിരുന്നു. ശരത് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. അമിത രക്തസ്രാവം മൂലം ശരത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ഹാസൻ ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Food delivery agent dead, another seriously injured after two motorcycles collide

LEAVE A REPLY

Please enter your comment!
Please enter your name here