ഭീതിവിതച്ച പുള്ളിപ്പുലി കെണിയിൽ വീണു

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബൽത്തങ്ങടി സവനലുവില്‍ കഴിഞ്ഞ രണ്ടുമാസമായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവിൽ കെണിയിൽ വീണു.  കഴിഞ്ഞദിവസം രാത്രിയാണ് പ്രദേശവാസിയായ  ഗുരികണ്ട ആനന്ദയുടെ വീടിന് സമീപം വനംവകുപ്പധികൃതർ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. രാവിലെയോടെ വനംവകുപ്പ് ഉദ്യോഗസ്ഥ‌ർ എത്തി പുലിയെ കൊണ്ടുപോയി.

ജൂലായ്‌ മാസത്തിലാണ് പ്രദേശത്ത് പുള്ളിപ്പുലിയെആദ്യമായി കണ്ടത്. വാര്‍ത്ത പ്രചരിച്ചതോടെ രാത്രികളില്‍ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നുനാട്ടുകാര്‍. പ്രദേശത്തെ പലയിടങ്ങളിലും പുലി പ്രത്യക്ഷപ്പെട്ടിരുന്നു. ഒടുവില്‍ കോഴിയെ ഇരയാക്കി കൂട് സ്ഥാപിച്ചുവെങ്കിലും. പുലിയെകിട്ടിയിരുന്നില്ല.
<BR>
TAGS : LEOPARD | TRAPPED | BELTANGADY
SUMMARY : The frightened leopard fell into the trap

LEAVE A REPLY

Please enter your comment!
Please enter your name here