റാഗിങ് കേസുകള്‍; സുപ്രധാന തീരുമാനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകളില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങിലാണ് നിര്‍ണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളില്‍ പ്രത്യേക നിയമങ്ങള്‍ രൂപീകരിക്കണമെന്നും സര്‍ക്കാരിനും പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു.

ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവര്‍ത്തനങ്ങള്‍ രേഖാമൂലം ഉറപ്പ് വരുത്തണം. ജില്ല- സംസ്ഥാന കമ്മിറ്റികള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കില്‍ എത്രസമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങള്‍ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജില്ല-സംസ്ഥാന തല കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. യുജിസിയെ കക്ഷി ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാകാന്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. ഇന്നലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റാഗിങ് കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്.

സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.

TAGS : LATEST NEWS
SUMMARY : Ragging cases; High Court takes important decision

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയിൽ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്, ആളുകളെ മാറ്റിപ്പാർപ്പിച്ചു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് മേഖലയിലാണ്...

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; രാ​ജ്ഘ​ട്ടി​ൽ ഗാ​ന്ധി​ജി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന...

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക...

ജി.എസ്.പാട്ടീൽ സ്പീക്കർ; കൗൺസിൽ ചെയർപഴ്സനായി സലീം അഹമ്മദ്

ബെംഗളൂരു : കര്‍ണാടക നിയമസഭാസ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.എസ്. പാട്ടീലിനെ...

ബെംഗളൂരുവിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ; കനത്ത സുരക്ഷ

ബെംഗളൂരു: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വിപുലമായ പരിപാടികൾ. നഗരത്തിലെ...

മൈ‌സൂരു കേരളസമാജം കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന്...

വായനയുടെയും കലയുടെയും വസന്തോത്സവം: ബുക്ക് ബ്രഹ്‌മ പുസ്തകമേളയ്ക്കും കലാവിപണിക്കും തുടക്കമായി

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം 2026' -ന്റെ ഭാഗമായി നടക്കുന്ന പുസ്തകമേളയ്ക്കും...

Related Articles

Popular Categories