വയനാട് പുനരധിവാസം: എസ്.വൈ.എസ് സാന്ത്വന ആദ്യഘട്ട സഹായം നൽകി

ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്ത് നിർത്തി ബെംഗളൂരു എസ്.വൈ.എസ് സാന്ത്വന.  ദുരന്തം നടന്ന ഉടനെ പത്ത് ലക്ഷത്തിന് മുകളിൽ വിലവരുന്ന അവശ്യസാധനങ്ങൾ കയറ്റി അയച്ചതോടൊപ്പം കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യഘട്ട സഹായം എന്ന നിലയിൽ പന്ത്രണ്ട് ലക്ഷം രൂപ മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി അബുബക്കർ മുസ്ലിയാർക്ക് കൈമാറി. ചടങ്ങിൽ ജില്ല നേതാക്കളായ ജഅഫർ നൂറാനി, ഇബ്രാഹിം സഖാഫി പയോട്ട, അനസ് സിദ്ധീഖി, നാസർ ക്ലാസിക്, താജുദ്ദീൻ ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു.
<br>
TAGS : SYS | WAYANAD LANDSLIDE
SUMMARY : Wayanad Rehabilitation. SYS handed over first installment of relief fund

LEAVE A REPLY

Please enter your comment!
Please enter your name here