കന്നഡ രാജ്യോത്സവം; സ്കൂൾ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ണാടക രാജ്യോത്സവ പരിപാടിയില്‍ ബൈരതി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. സ്‌കൂള്‍ ബാഗുകള്‍, നോട്ട് ബുക്കുകള്‍, പേനകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ടൈ, ബെല്‍റ്റ് ഉള്‍പ്പെടെയാണ് നല്‍കിയത്.

ബൈരതി രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകകേരള സഭ അംഗം കെ പി ശശിധരൻ, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ.എസ്, സോണ്‍ ചെയര്‍മാന്‍ ടോണി കടവില്‍, സോണ്‍ സെക്രട്ടറി ദിവ്യ രാജ്, ട്രഷറര്‍ അനീഷ് ജോസഫ്, ബോര്‍ഡ് അംഗങ്ങളായ സമീര്‍, ജസ്റ്റിന്‍, ജോഷി, അനീഷ്, രാജേഷ് നായര്‍, പ്രിയ ശരത്, രചന, എന്നിവര്‍ പങ്കെടുത്തു.
<br>
TAGS : SKKS | KANNADA RAJYOTSAVA

LEAVE A REPLY

Please enter your comment!
Please enter your name here