കർണാടക എക്സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്ര: തീപിടുത്തം പേടിച്ച് ഒരു ട്രെയിനിൽ നിന്ന് മറ്റൊരു ട്രെയിനിന് മുമ്പിലേക്ക് ചാടിയ എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ പുഷ്പക് എക്സ്പ്രസ്സിൽ നിന്നും ട്രാക്കിലേക്ക് എടുത്തുചാടിയ യാത്രക്കാരെ കർണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിനിന്റെ ചക്രത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ തീ ഉണ്ടാകുമെന്ന് ഭയന്ന് രക്ഷപെടാനുള്ള ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. എന്നാൽ തീപിടിത്തത്തെ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ലെന്ന് ജൽഗാവ് ജില്ലാ കളക്ടർ പറഞ്ഞു. പുഷ്പക് എക്സ്പ്രസ്സിന്റെ അലാറം ചെയിൻ യാത്രക്കാർ വലിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകൾ ഒരേ സമയം ചങ്ങല വലിച്ച് ട്രെയിനിൽ നിന്ന് ചാടിയതാകാനാണ് സാധ്യത എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: KARNATAKA EXPRESS | DEATH
SUMMARY: Eight passengers dies after hit by karnataka express

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ...

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

വരൾച്ച; കൃഷിനാശം നേരിട്ട കർഷകർക്ക് 5,000 രൂപ ധനസഹായം; ആദ്യ ഗഡു വിതരണം തുടങ്ങി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിട്ട കർഷകർക്ക് പ്രഖ്യാപിച്ച 5,000...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" ഞായറാഴ്ച...

വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക്...

കേരളസമാജം വനിതകൾക്കായി ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി ഇന്ദിരനഗർ കൈരളി നികേതൻ...

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ നോര്‍ക്കയോട് ഹൈക്കോടതി

കൊച്ചി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ വൻ പ്രീമിയം വർധനവിനെതിരെയുള്ള പരാതിയിൽ...

റമദാൻ സംഗമം ഫെബ്രുവരി 13 ന്

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള, ബെംഗളൂരു സിറ്റി കമ്മിറ്റി എല്ലാ...

Related Articles

Popular Categories