ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. വ്യാഴാഴ്ച ഉച്ചയോടെ ശാന്തിനഗർ ഡബിൾ റോഡിന് സമീപമാണ് സംഭവം. ഡ്രൈവർ വീരേഷിനാണ് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. പെട്ടെന്ന് തന്നെ ബസ് ബ്രേക്ക്‌ ഇട്ട ശേഷം വീരേഷ് ബോധരഹിതനാകുകയായിരുന്നു.

യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഹലസുരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീരേഷിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയം ബസിൽ 45ഓളം യാത്രക്കാരുണ്ടായിരുന്നു. വീരേഷിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് യാത്രക്കാർക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയും വീരേഷിനെ അഭിനന്ദിച്ചു. വീരേഷ് അപകടനില തരണം ചെയ്തതായും, ഉടൻ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | BMTC
SUMMARY: BMTC driver suffered heart attack on moving bus

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു കൂട്ടക്കൊലപാതകം: തമിഴ്‌നാട് വനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബെംഗളൂരു: രാജ്യത്തെ നടുക്കിയ ബെംഗളൂരു കൂട്ടക്കൊലപാതക കേസിൽ നിർണായക പുരോഗതി. കൊല്ലപ്പെട്ട...

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് രോഗബാധ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ...

ഉത്തർപ്രദേശിൽ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി അപകടം: 5 മരണം, 17 പേർക്ക് പരുക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ...

മെസിയുടെ പേരില്‍ തട്ടിപ്പ്; ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക...

ഖേഷം ദ്വീപിൽ വീണ്ടും യു.എസ് ആക്രമണം; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി...

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

പെൻഷൻകാർക്കും സ​ർ​ക്കാ​ർ ജീവനക്കാർക്കും ക്ഷാമബത്ത 18 ശതമാനമായി വർധിപ്പിച്ച് ക​ർ​ണാ​ട​ക

ബെംഗ​ളൂ​രു: സം​സ്ഥാ​നത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത (ഡി.​എ) അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 15.75...

Related Articles

Popular Categories