ബെംഗളൂരുവിൽ ആദായനികുതി വകുപ്പ് റെയ്ഡിൽ കോടികളുടെ സ്വർണവും വജ്രവും പണവും പിടിച്ചെടുത്തു

ബെംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ 16 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ പണവും സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു കോടി 33 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 22.923 കിലോ ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വജ്രങ്ങളും ബിനാമി സ്വത്ത് രേഖകളുമാണ് പിടിച്ചെടുത്തത്. വ്യവസായികളുടെയും സ്വര്‍ണ വ്യാപാരികളുടെയും സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

റെയ്ഡ് നടന്ന ഭൂരിഭാഗം പ്രദേശങ്ങളും ബെംഗളുരു സൗത്ത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്. മണ്ഡലത്തിലെ ശങ്കർപൂരിൽ നിന്നാണ് മൂന്ന് കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടിയത്. സാരാദേവി റോഡിൽ നിന്ന് 3 കോടി 39 ലക്ഷം രൂപയുടെ സ്വർണവും ജയനഗർ മൂന്നാം ബ്ലോക്കിൽ നിന്ന് 5 കോടി 33 ലക്ഷം രൂപയുടെ സ്വർണവും കണ്ടെടുത്തുവയില്‍പ്പെടുന്നു.

അതേസമയം, ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പ്രചാരണം ബുധനാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു. സംസ്ഥാനത്ത് ആകെ 28 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. ബാക്കിയുള്ള 14 മണ്ഡലങ്ങളിൽ മെയ് 7 ന് വോട്ടെടുപ്പ് നടക്കും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

Related Articles

Popular Categories